അനാഥരായ കുട്ടികളുടെ സംരക്ഷണം പ്രവാസികൾക്കും ഏറ്റെടുക്കാം
text_fieldsദുബൈ: രാജ്യത്ത് അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ പ്രവാസികൾക്കും അനുമതി. 2022ലെ നിയമ പ്രകാരം ഇമാറാത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗകര്യമാണ് പ്രവാസികളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് ഇമാറാത്തി കുടുംബത്തിനോ അവിവാഹിതരായ ഇമാറാത്തി സ്ത്രീകൾക്കോ മാത്രമേ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ യോഗ്യതയുണ്ടായിരുന്നുള്ളു. എന്നാൽ, പുതിയ നിയമഭേദഗതി പ്രകാരം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാം. ഇതിനായുള്ള വ്യവസ്ഥകളും കർശനമായ മേൽനോട്ട നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.
കുടുംബത്തിനുള്ള യോഗ്യത
1. സംരക്ഷകർ യു.എ.ഇയിൽ ഒരുമിച്ച് താമസിക്കുന്ന ദമ്പതികൾ ആയിരിക്കണം
2. രണ്ട് പേരും യു.എ.ഇ താമസക്കാരാണെന്ന് ഉറപ്പാക്കണം
3. ദമ്പതികൾക്ക് 25 വയസ്സ് പ്രായം വേണം
4. രണ്ടു പേരും പകർച്ചവ്യാധികളോ മാനസികമായ വെല്ലുവിളികളോ നേരിടുന്നവരാകരുത്
5. കുട്ടിയെ പിന്തുണക്കുന്നതിനുള്ള സാമ്പത്തികമായ കഴിവ് ഉണ്ടായിരിക്കണം
6. മന്ത്രാലയവും പ്രാദേശിക അതോറിറ്റിയും പുറപ്പെടുവിക്കുന്ന മറ്റു വ്യവസ്ഥകളും പാലിക്കണം
അവിവാഹിതരായ സ്ത്രീകൾക്ക് വേണ്ട യോഗ്യത
1. യു.എ.ഇ നിവാസിയായിരിക്കണം
2. അവിവാഹിതയോ വിവാഹമോചിതയോ ആയിരിക്കണം
3. 30 വയസ്സ് പൂർത്തിയാവണം
4. കേസുകൾ ഉണ്ടാവാൻ പാടില്ല
5. കുട്ടിയുടെ സംരക്ഷണത്തിന് സാമ്പത്തിമായി കഴിവ് വേണം
6. മന്ത്രാലയവും പ്രാദേശിക അതോറിറ്റിയും പുറപ്പെടുവിക്കുന്ന മറ്റു വ്യവസ്ഥകളും പാലിക്കണം
സത്യവാങ്മൂലം സമർപ്പിക്കണം
അപേക്ഷകർ സ്ഥിരതയുള്ള വീടും പരിസരവും നൽകുമെന്ന് രേഖാമൂലം പ്രതിജ്ഞ സമർപ്പിക്കണം. കൂടാതെ, കുട്ടിയുടെ ഔദ്യോഗികമായി രേഖപ്പെടുത്തിയ അസ്തിത്വത്തേയോ വിശ്വാസങ്ങളേയോ സ്വാധീനിക്കാൻ പാടില്ല. കുട്ടിയുടെ വിദ്യാഭ്യാസവും അതോറിറ്റി നിശ്ചയിച്ച മറ്റു കാര്യങ്ങളും മേൽനോട്ട സമിതി വിലയിരുത്തുകയും ഉറപ്പുവരുത്തുകയും ചെയ്യും. മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പരിശോധിക്കും. യോഗ്യത മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കുകയോ ലംഘിക്കുകയോ ചെയ്താൽ സംരക്ഷണം പിൻവലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

