പൂച്ചക്ക് രക്ഷകരായി പ്രവാസികൾ; അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്
text_fieldsരക്ഷാപ്രവർത്തനം നടത്തിയ നാസർ ശിഹാബ്, മൊറോേകാക്കാരനായ അഷ്റഫ്, അബ്ദുൽ റാശിദ്, പാകിസ്താൻകാരനായ ആതിഫ് മഹ്മൂദ് എന്നിവർ
ദുബൈ: നഗരത്തിലെ കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളിയടക്കമുള്ള പ്രവാസികൾക്ക് യു.എ.ഇ െവെസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അഭിനന്ദനം. ചൊവ്വാഴ്ച രാവിലെ എട്ടിന് ദേര അൽ മറാർ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തിെൻറ രണ്ടാം നിലയിലാണ് പൂച്ച കുടുങ്ങിയത്. അകത്തേക്കും പുറത്തേക്കും പോകാൻ കഴിയാതെ പ്രയാസപ്പെട്ട പൂച്ചക്ക് രക്ഷപ്പെടാൻ താഴെ തുണി വിടർത്തിപ്പിടിക്കുകയായിരുന്നു. കൃത്യമായി തുണിയിൽ വീണ പൂച്ച പോറലേൽക്കാതെ രക്ഷപ്പെട്ടു.
സംഭവം മലയാളിയായ അബ്ദുൽ റാശിദാണ് കാമറയിൽ പകർത്തിയത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകൾക്കകം വൈറലായി. ഇത് ശ്രദ്ധയിൽപെട്ട ശൈഖ് മുഹമ്മദ് വിഡിയോ സഹിതമാണ് അഭിനന്ദന പോസ്റ്റിട്ടത്. 'ഞങ്ങളുടെ മനോഹരമായ നഗരത്തിൽ ദയ നിറഞ്ഞ പ്രവർത്തനങ്ങൾ കാണുമ്പോൾ അഭിമാനവും സന്തോഷവുമുണ്ട്.
'ആഘോഷിക്കപ്പെടാത്ത ആ ഹീറോ'കളെ തിരിച്ചറിയുന്നവർ, നന്ദി പറയാൻ സഹായിക്കൂ' എന്നാണ് ട്വീറ്റിൽ കുറിച്ചത്. ശൈഖ് മുഹമ്മദ് നന്ദിയറിയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകരെ തേടി താമസസ്ഥലങ്ങളിലെത്തി.
ഇവരെ അഭിനന്ദിക്കാനായി ചടങ്ങ് ഒരുക്കുമെന്ന സന്തോഷവാർത്ത അധികൃതർ അറിയിച്ചിട്ടുണ്ട്. പരിക്കില്ലെങ്കിലും പൂച്ചക്ക് ചികിത്സ ലഭ്യമാക്കാനും അധികൃതർ മുൻകൈയെടുത്തു.
മലയാളിയായ നാസർ ശിഹാബ്, മൊറോകോക്കാരനായ അഷ്റഫ്, പാകിസ്താൻകാരനായ ആതിഫ് മഹ്മൂദ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആർ.ടി.എ ബസ് ഡ്രൈവറായ നാസറാണ് പൂച്ചയെ ആദ്യം കാണുന്നത്. മറ്റുള്ളവരെ കൂട്ടി രക്ഷപ്പെടുത്താൻ മുൻകൈയെടുത്തത് ഇദ്ദേഹമാണ്. വീട്ടിൽ മൂന്ന് പൂച്ചകളെ പോറ്റുന്ന തനിക്ക് വളർത്തുമൃഗങ്ങളോടുള്ള വാത്സല്യമാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങാൻ പ്രേരണയായതെന്ന് നാസർ പറഞ്ഞു. സംഭവം കാമറയിൽ പകർത്തിയ റാശിദ് കോഴിക്കോട് വടകര പുറമേരി സ്വദേശിയാണ്.
പിതാവ് മുഹമ്മദ് 35വർഷമായി നടത്തുന്ന ഗ്രോസറി ഷോപ്പ് ഏറ്റെടുത്തു നടത്തുകയാണ് ഇൗ 25കാരൻ. ഇദ്ദേഹത്തിെൻറ കടയുടെ മുന്നിലാണ് സംഭവം നടന്നത്.
പൂച്ച പരിസരവാസികൾക്ക് പരിചിതമായിരുന്നെന്നും സമീപത്തെ കടകളിലുള്ളവർ ഭക്ഷണവും വെള്ളവും സ്ഥിരമായി നൽകാറുള്ളതാണെന്നും റാശിദ് പറയുന്നു. ശൈഖ് മുഹമ്മദിെൻറ അഭിനന്ദനം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് റാശിദ് പറഞ്ഞു.
ദുബൈ ഭരണാധികാരിയെ നേരിൽ കാണാൻ സംഭവം നിമിത്തമാവുമെന്ന ആഹ്ലാദത്തിലാണ് നാല് രക്ഷാപ്രവർത്തകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

