ആഘോഷത്തിൽ പങ്കെടുത്ത് പ്രവാസികളും
text_fieldsചിത്രം: സിറാജ് വി.പി. കീഴ്മാടം
ദുബൈ: യു.എ.ഇയിലെ പ്രവാസി കൂട്ടായ്മകളും സ്ഥാപനങ്ങളും സ്കൂളുകളും പതാകദിനം ആചരിച്ചു. ദുബൈ പൊലീസിെൻറ സഹകരണത്തോടെ മംസാറിൽ അക്കാഫ് (ഒാൾ കേരള കോളജസ് അലുമ്നി ഫോറം) പതാകദിനം ആചരിച്ചു. ദുബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉമർ മുസ്ലിം മുഖ്യാതിഥിയായി. അക്കാഫ് ഭാരവാഹികളായ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡൻറ് ചാൾസ് പോൾ, ജന. സെക്രട്ടറി വി.എസ്. ബിജുകുമാർ, അഡ്വ. ഹാഷിക് തൈക്കണ്ടി, അനൂപ് അനിൽ ദേവൻ, കെ.വി. മനോജ്, ജൂഡിൻ ഫെർണാണ്ടസ്, കോശി ഇടിക്കുള, റിവ ഫിലിപ്പോസ്, ജൂലിൻ ബെൻസി, രഞ്ജിത് കോടോത്ത്, സനീഷ് എന്നിവർ നേതൃത്വം നൽകിയതായി അക്കാഫ് മീഡിയ കോഒാഡിനേറ്റർ ഷാബു സുൽത്താൻ അറിയിച്ചു.
ഷാർജ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടികളിൽ പെയ്സ് ഗ്രൂപ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി പതാക ഉയർത്തി. പെയ്സ് ഗ്രൂപ് ഡയറക്ടർ സൽമാൻ ഇബ്രാഹിം മുഖ്യാതിഥിയായി. പ്രിൻസിപ്പൽ മഞ്ജു റെജി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ അഡ്വ. അബ്ദുൽ കരീം, വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, ഹെഡ്മിസ്ട്രസുമാരായ ഷഫീന, അലർ മേലു, അഡ്മിൻ മാനേജർ സഫ അസദ്, സൂപ്പർവൈസർമാർ എന്നിവർ നേതൃത്വം നൽകി.
യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്തൃ സ്ഥാപനമായ യൂനിയൻ കോപ്പിെൻറ നേതൃത്വത്തിൽ നടന്ന പതാക ഉയർത്തൽ

