Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുപ്പിറവി ആഘോഷത്തിൽ...

തിരുപ്പിറവി ആഘോഷത്തിൽ പ്രവാസലോകവും

text_fields
bookmark_border
തിരുപ്പിറവി ആഘോഷത്തിൽ പ്രവാസലോകവും
cancel
camera_alt

എക്​സ്​പോയിലെ അൽ വസ്​ൽ പ്ലാസയിൽ ക്രിസ്​മസ്​ ആഘോഷിക്കുന്ന മലയാളി

വിദ്യാർഥി ഇഷാൻ ചിത്രം: ഷൈജിത്​ കണ്ണൂർ

ദുബൈ: സ്​നേഹത്തി​െൻറയും സന്തോഷത്തി​െൻറയും ​സമാധാനത്തി​െൻറയും സന്ദേശം പകർന്ന്​ പ്രവാസലോകവും ശനിയാഴ്ച ക്രിസ്​മസ്​ ആഘോഷിക്കും. ​വെള്ളിയാഴ്​ച രാത്രി വിവിധ പള്ളികളിൽ കുർബാനയും പ്രാർഥനകളും നടന്നു. ഒരാഴ്​ചക്ക്​ മുമ്പേ യു.എ.ഇ ക്രിസ്​മസ്​ ആഘോഷത്തിലേക്ക്​ കടന്നെങ്കിലും വെള്ളിയാഴ്​ചത്തെ അവധി ദിവസമാണ്​ പ്രവാസികൾ കൂടുതലും ആഘോഷത്തിനായി തിരഞ്ഞെടുത്തത്​. ദേവാലയങ്ങളിൽ പോയും കുർബാനയിൽ പ​ങ്കെടുത്തും കേക്ക്​ മുറിച്ചും ​ക്രിസ്​മസ്​ ട്രീ ഒരുക്കിയും അവർ സന്തോഷം പങ്കുവെച്ചു.

ക്രിസ്​മസിന്​ മുന്നോടിയായി യു.എ.ഇയിലെ മാർക്കറ്റുകൾ സജീവമായിരുന്നു. ദുബൈ ഷോപ്പിങ്​ ഫെസ്​റ്റിവലും എക്​സ്​പോയും സ്​കൂൾ അവധിയുമെല്ലാം ഒരുമിച്ച്​ എത്തിയത്​ ആഘോഷത്തിന്​ മാറ്റുകൂട്ടി. അവധിക്കാലമാണെങ്കിലും ഒമിക്രോൺ ഭീതിയുള്ളതിനാൽ പലരും നാട്ടിലേക്ക്​ പോയില്ല. എക്​സ്​പോയിൽ പ്രത്യേക ആഘോഷ പരിപാടികളുണ്ടായിരുന്നു. മലയാളികൾ അടക്കം ഇതിൽ പങ്കുചേർന്നു. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ പള്ളികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​.

പള്ളികളിൽ എത്താൻ കഴിയാത്തവർക്ക്​ വീട്ടിലിരുന്ന്​ കുർബാനയിൽ പങ്കുചേരാൻ യൂട്യൂബ്​ സ്​ട്രീമിങ്​ ഒരുക്കിയിട്ടുണ്ട്​. അബൂദബിയിൽ പള്ളികളിലും പി.സി.ആർ പരിശോധന നിർബന്ധമാണ്​. വെള്ളിയാഴ്​ച രാത്രിയിലെ കുർബാനയിൽ പ​ങ്കെടുത്തവർ ശനിയാഴ്​ച വരരുതെന്നും ഇവർക്ക്​ യൂട്യൂബ്​ വഴി പ​ങ്കെടുക്കാമെന്നും പള്ളി അധികൃതർ അറിയിച്ചിട്ടുണ്ട്​. പതിവ്​ ​ക്രിസ്​മസ്​ കരോളും പലരും ഒഴിവാക്കിയിരുന്നു.

വെള്ളിയാഴ്​ച രാ​​ത്രി വിവിധ ദേവാലയങ്ങളിൽ ക്രിസ്​മസ്​ ശുശ്രൂഷകൾ നടന്നു.

ഷാർജ സെൻറ് മേരീസ്‌ യാക്കോബായ സുറിയാനി സൂനോറോ പാട്രിയാർക്കൽ കത്തീഡ്രൽ ദേവാലയത്തിൽ വികാരി ഫാ. എബിൻ ഊമേലിൽ നേതൃത്വം നൽകി. ക്രിസ്മസ് ശുശ്രൂഷകൾ വൈകീട്ട് ആറിന്​ സന്ധ്യാ പ്രാർഥനയോടെ തുടങ്ങി. തുടർന്ന് ക്രിസ്മസി​െൻറ പ്രത്യേക ശുശ്രൂഷകളും തീജ്വാലയുടെ ക്രമവും വിശുദ്ധ കുർബാനയും ക്രിസ്മസ് സന്ദേശവും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas celebration
News Summary - Expatriate world in celebration of birthday
Next Story