പ്രവാസി ക്ഷേമപദ്ധതികള്‍; സെമിനാര്‍ സംഘടിപ്പിച്ചു
text_fields‘കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമപദ്ധതികള്‍’വിഷയത്തില്‍ അബൂദബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആര്.പി. മുരളി
ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: 'കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമപദ്ധതികള്‍'വിഷയത്തില്‍ അബൂദബി കേരള സോഷ്യല്‍ സെന്റര്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ആര്.പി. മുരളി ഉദ്ഘാടനം ചെയ്തു. പി.എം. ജാബിര്‍ (ഡയറക്ടര്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ്) കേരള സര്‍ക്കാറിന്റെ വിവിധ പ്രവാസക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ചര്‍ച്ചയില്‍ പദ്ധതികളുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ക്ക് മറുപടി നല്കി. സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. പി.എം. ജാബിര്‍ രചിച്ച 'ആമുഖമില്ലാത്ത അനുഭവങ്ങള്‍'എന്ന പുസ്തകം സെന്റര്‍ ലൈബ്രറിക്കുവേണ്ടി ജോ. സെക്രട്ടറി കെ. സത്യന് ഏറ്റുവാങ്ങി. ലോക കേരളസഭാംഗം എ.കെ. ബീരാന്‍കുട്ടി, സെന്റര്‍ ജനറല്‍ സെക്രട്ടറി ഷെറിന് വിജയന്, സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സുനില്‍ കണ്ണൂര്‍ എന്നിവർ സംസാരിച്ചു.

