Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി...

പ്ര​വാ​സി വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം -കെ.​എം.​സി.​സി

text_fields
bookmark_border
പ്ര​വാ​സി വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം -കെ.​എം.​സി.​സി
cancel

ദു​ബൈ: വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ വോ​ട്ട​വ​കാ​ശം സം​ര​ക്ഷി​ക്ക​ണ​മെ​ന്നും, അ​കാ​ര​ണ​മാ​യി നി​ര​സി​ക്ക​പ്പെ​ടു​ന്ന ഫോം 6​എ അ​പേ​ക്ഷ​ക​ൾ പു​നഃ​പ​രി​ശോ​ധി​ച്ച് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി സ​മ​ർ​പ്പി​ക്കു​ന്ന ഫോം 6​എ അ​പേ​ക്ഷ​ക​ളി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും, വി​സാ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ, കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്തി​ട്ടും അ​കാ​ര​ണ​മാ​യി അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന പ്ര​വ​ണ​ത പ്ര​വാ​സി​ക​ൾ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

അ​പേ​ക്ഷ​ക​രി​ൽ പ​ല​രും സാ​ധു​വാ​യ പാ​സ്‌​പോ​ർ​ട്ട് പ​ക​ർ​പ്പ്, അ​ക്നോ​ള​ജ്‌​മെ​ന്റ് ഫോം ​എ​ന്നി​വ സ​മ​ർ​പ്പി​ച്ചി​ട്ടും ബി.​എ​ൽ.​ഒ പ​രി​ശോ​ധ​ന​യും ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​നും പൂ​ർ​ത്തി​യാ​യ ശേ​ഷ​മാ​ണ് പ​ല​രു​ടെ​യും നി​ര​സി​ക്ക​ൽ ന​ട​ക്കു​ന്ന​തെ​ന്ന​ത് ഗൗ​ര​വ​മാ​യ വി​ഷ​യ​മാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​മാ​യ വോ​ട്ട​വ​കാ​ശം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കും തു​ല്യ​മാ​യി ല​ഭി​ക്ക​ണം. എ​ന്നും സാ​ങ്കേ​തി​ക പി​ഴ​വു​ക​ളോ അ​നാ​വ​ശ്യ കാ​ര​ണ​ങ്ങ​ളോ ചൂ​ണ്ടി​ക്കാ​ട്ടി അ​പേ​ക്ഷ​ക​ൾ ത​ള്ളു​ന്ന​ത് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മ​പ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കു​മെ​ന്നും ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulfnewsgulfnewsmalayalam
News Summary - Expatriate voting rights should be protected - KMCC
Next Story