Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി പെൻഷൻ വിതരണം...

പ്രവാസി പെൻഷൻ വിതരണം പുനഃസ്ഥാപിക്കണം - ‘ഓർമ ദുബൈ’

text_fields
bookmark_border
പ്രവാസി പെൻഷൻ വിതരണം പുനഃസ്ഥാപിക്കണം - ‘ഓർമ ദുബൈ’
cancel

ദുബൈ: സംസ്ഥാനത്തെ പതിനായിരക്കണക്കിന് പ്രവാസി വയോധികരുടെ ഏക ആശ്രയമായ പ്രവാസി പെൻഷൻ വിതരണം മൂന്നു മാസമായി മുടങ്ങിക്കിടക്കുന്നത് അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് 'ഓർമ ദുബൈ' ആവശ്യപ്പെട്ടു. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയവരിൽ പലരും മരുന്നിനും നിത്യച്ചെലവുകൾക്കും ആശ്രയിക്കുന്നത് ഈ തുച്ഛമായ പെൻഷൻ തുകയാണ്. ഇത് മാസങ്ങളോളം വൈകുന്നത് അവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പ്രവാസി ക്ഷേമനിധി ബോർഡിലേക്ക് കൃത്യമായി അംശാദായം അടച്ചവർക്കാണ് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വരുന്നത്.

"നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ" എന്ന് വിശേഷിപ്പിക്കുന്ന സർക്കാർ, അവർ ദുരിതത്തിലാകുമ്പോൾ മൗനം പാലിക്കുന്നത് ക്രൂരമാണ്. പ്രവാസി പെൻഷൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്യാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiexpatriategulfUAEPension distribution
News Summary - Expatriate pension distribution should be restored - 'Orma Dubai'
Next Story