പ്രവാസി പെൻഷൻ; കാലതാമസം ഒഴിവാക്കണം -എം.ജി.സി.എഫ്
text_fieldsനൗഷാദ് മന്ദങ്കാവ് (പ്രസി.), ഹരി ഭക്തവത്സലൻ (ജന. സെക്ര.), പി.വി സുകേശൻ (ട്രഷ.)
ഷാർജ: പ്രവാസി ക്ഷേമനിധി ബോർഡിലേക്ക് ലഭിക്കുന്ന പെൻഷൻ അപേക്ഷകളിൽ നടപടിയെടുക്കുന്നതിലുള്ള അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിന് കേരള സർക്കാർ നടപടി സ്വീകരിക്കണമെന്ന് മഹാത്മ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അപേക്ഷകൾ പാസാക്കുന്നതിൽ സമയമെടുക്കുന്നതിനാൽ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക ലഭിക്കുന്നതിൽ കാലതാമസം നേരിടുകയാണ്.
പ്രവാസി പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം എ.വി. മധു ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് ആക്ടിങ് പ്രസിഡന്റ് വി.കെ. റിഷാദ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ കെ.പി റെജി മുഖ്യാതിഥിയായി. പ്രവീൺ വക്കേക്കാട്ട്, ഗായത്രി എസ്.ആർ നാഥ് എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി നൗഷാദ് മന്ദങ്കാവ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.വി. സുകേശൻ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
2025-2026 വർഷത്തെ പുതിയ ഭാരവാഹികളായി നൗഷാദ് മന്ദങ്കാവ് (പ്രസി.), പ്രവീൺ വക്കേക്കാട്ട്, അനിൽ മുഹമ്മദ്, ബെന്നി തേലപ്പിളളി, മുസ്തഫ കൊച്ചന്നൂർ (വൈ.പ്രസി.), ഹരി ഭക്തവത്സലൻ (ജന. സെക്ര.), കെ. അബ്ദുൽ നാസർ, ശിഹാബ് തറയിൽ, രതീഷ് കുമാർ, കെ.സൈനുദ്ദീൻ (ജോ. സെക്ര.), പി.വി. സുകേശൻ (ട്രഷ.), ഉല്ലാസ് ജയന്തൻ (ജോ. ട്രഷറർ) എന്നിവരെയും കൺവീനർമാരായി ആറ്റ തങ്ങൾ (പി.ആർ ആൻഡ് മീഡിയ), രജീഷ് രമേശ് (കൾചറൽ ആൻഡ് ലിറ്റററി), ബഷീർ തെക്കൂട്ട് (വെൽഫെയർ), ജോജോ വർഗീസ് (സ്പോർട്സ്) എന്നിവരെയും 35 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

