ഹൃദയാഘാതം; മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsഅനസ്
അബൂദബി: മലപ്പുറം മാറാക്കര കല്ലാർമംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്ഹാഖ് വെളിച്ചപ്പാട്ടിൽ (30) അബൂദബിയിൽ നിര്യാതനായി. ബനിയാസ് ഷഹീൻ സൂപ്പർമാർക്കറ്റിന് സമീപം അൽ മുഖസ് അൽ അബ്യള് സലൂണിൽ ജോലിചെയ്യുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
പിതാവ്: ഇസ്ഹാഖ്. മാതാവ്: സുലൈഖ. ഭാര്യ: ഷഹർബാൻ മുക്കിലപ്പീടിക കാടാമ്പുഴ. മക്കൾ: സെൻസ ഫാത്തിമ, ഷൈഹ ഫാത്തിമ. സഹോദരങ്ങൾ: അൻസാർ (ഫുജൈറ), സുഹൈല എടക്കുളം.
ബനിയാസ് കെ.എം.സി.സി പ്രവർത്തകനും അബൂദബി കെ.എം.സി.സി കെയർ മെംബറുമാണ്. 2018 മുതൽ അൽ അബ്യള് സലൂണിലാണ് ജോലിചെയ്യുന്നത്.
നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബനിയാസ് കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദുണ്ണി തൃക്കണ്ണാപുരം, ഷഫീഖ് കട്ടുപ്പാറ, ഷഖീബ് മാടായി എന്നിവർ അറിയിച്ചു.

