'അസ്മാഉൽ ഹുസ്നയുടെ' പുതിയ രൂപവുമായി പ്രവാസിയുടെ സംഗീത ആൽബം
text_fieldsദുബൈ: പ്രവാസി മലയാളിയുടെ സംഗീത സംവിധാനത്തിൽ പിറന്ന 'അൽ വദൂദ്' ആൽബം സോഷ്യൽ മീഡിയയിൽ വൈറൽ. അള്ളാഹുവിന്റെ 99 നാമങ്ങളായ 'അസ്മാ ഉൽ ഹുസ്ന'യാണ് അൽ വദൂദ് എന്ന പേരിൽ ആൽബമായി പുറത്തിറക്കിയിരിക്കുന്നത്.
പ്രവാസിയായ മുസ്തഫ ഹംസ ഒരുമനയൂർ സംഗീത സംവിധാനവും ഉള്ളടക്ക സൃഷ്ടിയും നിർവഹിച്ച ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അഫ്സലും നഫ്ല സാജിതുമാണ്. സിനിമാതാരങ്ങളായ മമ്മൂട്ടി, റഹ്മാൻ, മനോജ് കെ. ജയൻ തുടങ്ങി നിരവധിപേരാണ് ആൽബത്തിന് അഭിനന്ദനങ്ങൾ അറിയിച്ചത്. സോഫിക്സ് മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്.
അൻവർ അമൻ വാദ്യോപകരണങ്ങളുടെ അകമ്പടിയേകി. അൻസൂർ, യൂസഫ് ലെൻസ്മാൻ എന്നിവർ കാമറ ചലിപ്പിച്ചു. https://youtu.be/6E4mpSUuVH0 എന്ന ലിങ്ക് വഴി ആൽബം കാണാം.

