പ്രവാസി ഓർമക്കുറിപ്പ് മത്സരം
text_fieldsദുബൈ: വടകര എൻ.ആർ.ഐ കുടുംബം ദുബൈയുടെ 23ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ഓർമക്കുറിപ്പ് പുസ്തകത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.തെരഞ്ഞെടുക്കുന്ന മൂന്നു കുറിപ്പുകൾക്ക് കടത്തനാട് സാഹിത്യ പുരസ്കാരം നൽകുന്നതാണ്. പ്രവാസവുമായി ബന്ധപ്പെട്ട ഓർമകളാണ് എഴുത്തിന്റെ ഉള്ളടക്കമായി വരേണ്ടത്. തിരഞ്ഞെടുക്കുന്ന കുറിപ്പുകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന പുസ്തകം നവംബർ 2ന് നടക്കുന്ന 23ാം വാർഷിക പരിപാടിയിൽ പ്രസിദ്ധീകരിക്കും. സൃഷ്ടികൾ ആഗസ്റ്റ് 25ന് മുമ്പായി താഴെ കാണുന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. pravasaormakal@gmail.com കുറിപ്പുകൾ പരമാവധി രണ്ട് എ ഫോർ സൈസ് പേപ്പറിൽ (ഡി.ടി.പി) കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് 0555739284, 0507591967.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

