Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ഭാര്യയെയും...

ഷാർജയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

text_fields
bookmark_border
murder case
cancel

ഷാർജ: ഷാർജ ബുഹൈറയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഇന്ത്യക്കാരനായ 30കാരനാണ് കൃത്യം നടത്തിയ ശേഷം ചാടി മരിച്ചത്. സംഭവം ഷാർജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളുടെയും കുടുംബത്തിന്റെയും കൃത്യമായ വിലാസം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഭാര്യയെയും എട്ട്, നാല് വയസുള്ള മക്കളെയും കൊലപ്പെടുത്തിയതായി കത്തെഴുതിവെച്ച ശേഷമാണ് ഇയാൾ ചാടിയത്. ഇയാളുടെ വസ്ത്രത്തിൽ നിന്ന് കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തെ കുറിച്ചും സംഭവത്തിലേക്ക് നയിച്ച കാരണത്തെകുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
TAGS:obituarymurderfamilicide
News Summary - Expatriate jumped from building after killing his wife and children in Sharjah
Next Story