യു.ഡി.എഫ് വിജയാഘോഷവുമായി പ്രവാസി ഇന്ത്യ
text_fieldsദുബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പങ്കുവെക്കുന്നതിനായി പ്രവാസി ഇന്ത്യ യു.എ.ഇയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ വിജയാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്‍റ് അബ്ദുൽ ഹസീബ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് അരുൺ സുന്ദർ രാജ് സ്വാഗ‘‘തം പറഞ്ഞു.
വൈസ് പ്രസിഡന്‍റ് അബുല്ലൈസ് എടപ്പാൾ മോഡറേറ്ററായിരുന്നു. സംഗമത്തിൽ തിരഞ്ഞെടുപ്പ് ഫലം വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി ട്രഷറർ സജീദ് ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എമ്മിന്‍റെ ദയനീയ പരാജയം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഈ തിരഞ്ഞെടുപ്പ് ഫലം കേരളത്തിന്‍റെ ഉറച്ച മതേതര നിലപാടാണ് തെളിയിക്കുന്നതെന്ന് വ്യക്തമാക്കി.
തുടർന്ന് നടന്ന സെഷനിൽ ഇൻകാസ് യു.എ.ഇ ആക്റ്റിങ് പ്രസിഡന്‍റ് യേശു ശീലൻ, ഇൻകാസ് യു.എ.ഇ നാഷണൽ സെക്രട്ടറി പ്രജീഷ് ബാലുശ്ശേരി, കെ.എം.സി.സി ദുബൈ സ്റ്റേറ്റ് സെക്രട്ടറിമാരായ പി.വി നാസർ, ഷുക്കൂർ ആർ, അംബേദ്കറയിറ്റ് ഇന്നോവേറ്റിവ് മൂവേമെന്‍റ് ജനറൽ സെക്രട്ടറി കെ.വി കുമാരൻ, ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി ബാഫഖി ഹുസൈൻ, പ്രവാസി ഇന്ത്യ ദുബൈ പ്രസിഡന്‍റ് ബുനൈസ്, ഇൻകാസ് സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് ഇക്ബാൽ ചെക്കയാടു എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രവാസി ഇന്ത്യ യു.എ.ഇ ഇലക്ഷൻ കൺവീനർ കെ.എം അൻവർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

