ദുബൈയുടെ വളർച്ച കണ്ട പ്രവാസം; ഹമീദ് മടങ്ങുന്നു
text_fieldsഹമീദ്
ദുബൈ: ദുബൈയുടെ വളർച്ച കണ്ട നാലരപ്പതിറ്റാണ്ടത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് പാനൂർ പാലത്തായി ഹമീദ് നാട്ടിലേക്ക് മടങ്ങുന്നു. 1976ലാണ് അദ്ദേഹം ദുബൈയിൽ എത്തുന്നത്. മദീന ഗ്രൂപ്പിനൊപ്പമായിരുന്നു തുടക്കം. മദീനയുടെ ശിൽപികൾ കുടുംബാംഗങ്ങൾ തന്നെയായിരുന്നു.
30 വർഷത്തിന് ശേഷമാണ് തലാലിലേക്ക് മാറുന്നത്. ഒന്നരപ്പതിറ്റാണ്ടായി തലാലിനൊപ്പമുള്ള ജീവിതം. സ്ഥാപന ഉടമ യൂസുഫ് ഹാജിയും സഹപ്രവർത്തകരും ഏറെ സഹായിച്ചുഎന്ന് ഹമീദ് പറയുന്നു.
നാട്ടിലേക്ക് മടങ്ങുകയാണെങ്കിലും സുഹൃത്തുക്കളെ വിട്ടുള്ള യാത്ര നൊമ്പരപ്പെടുത്തുന്നതാണ്. പ്രവാസത്തിന് 45 വയസ്സായെങ്കിലും കാര്യമായ സാമ്പാദ്യങ്ങളൊന്നുമില്ല. വയനാട്ടിൽ വീടുപണി നടക്കുന്നുണ്ട്. നാട്ടിലെത്തിയാലും എന്തെങ്കിലും ജോലി ചെയ്യണമെന്നാണ് ആഗ്രഹം. ഇതിനിടയിൽ ഭാര്യ സൈനബ മരണപ്പെട്ടു. പിന്നീടാണ് ഷാഹിനയെ വിവാഹം ചെയ്തത്. മകൻ മുസമ്മിൽ തലാലിൽ തന്നെയാണ് ജോലി. മുംതാസ്, മുബീന, മുഹ്സിൻ എന്നിവരാണ് മറ്റ് മക്കൾ. ഇന്ന് ഉച്ചക്കുള്ള വിമാനത്തിൽ ഹമീദ് നാടണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

