പ്രേംനസീറിനെ അനുസ്മരിച്ച് പ്രവാസി മലയാളികൾ
text_fieldsശക്തി തിയറ്റേഴ്സ് സംഘടിപ്പിച്ച പ്രേംനസീർ അനുസ്മരണയോഗത്തിൽ നടൻ ലിഷോയ് സംസാരിക്കുന്നു
അബൂദബി: ഡോക്യുമെന്ററിയിലൂടെയും വിവിധ കലാപരിപാടികളോടെയും പ്രേംനസീറിനെ അനുസ്മരിച്ചു പ്രവാസികൾ. അബൂദബി ശക്തി തിയറ്റേഴ്സ് ഖാലിദിയ-നാദിസിയ മേഖലകൾ സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം നടൻ ലിഷോയ് ഉദ്ഘാടനം ചെയ്തു. മലയാള ചലച്ചിത്ര അഭിനയരംഗത്ത് പ്രേംനസീർ തീർത്ത റെക്കോഡുകൾ ഭേദിക്കാൻ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് ലിഷോയ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ പരിഗണന നമ്മുടെ നാട്ടിൽ വേണ്ടത്ര ലഭിക്കാത്ത സാഹചര്യത്തിൽ ശക്തി തിയറ്റേഴ്സിനെപ്പോലുള്ള പ്രവാസി സംഘടന അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി അവസരം കണ്ടെത്തിയത് ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഖാലിദിയ മേഖല പ്രസിഡന്റ് ഹാരിസ് സി.എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻകുട്ടി, ശക്തി തിയറ്റേഴ്സ് രക്ഷാധികാരി കമ്മിറ്റി അംഗം വി.പി. കൃഷ്ണകുമാർ, അസി. സാഹിത്യ വിഭാഗം സെക്രട്ടറി റെജിൻ മാത്യു, നാദിസിയ മേഖല കലാവിഭാഗം സെക്രട്ടറി അരുൺ കൃഷ്ണൻ, ഖാലിദിയ മേഖല വൈസ് പ്രസിഡന്റ് ശശികുമാർ, ശക്തി കേന്ദ്ര കമ്മിറ്റി അംഗം സിന്ധു ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

