Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാട്ടിലേക്ക്...

നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
cancel
camera_alt

 ഫവാസ് ചമ്പാൻ

ദുബൈ: അവധിക്ക്​ നാട്ടിലേക്ക്​ പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി യുവാവ്​ ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്​. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. വൈകിട്ട്​ ഇദ്ദേഹത്തെ എയർപോർട്ടിലേക്ക്​ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യ സഹോദരൻ ഫ്ലാറ്റിലെത്തിയിരുന്നു.

വിമാനത്താവളത്തിലേക്ക്​ പോകാനിരിക്കെ നോമ്പു തുറക്ക്​ ഭക്ഷണം കഴിക്കുന്നതിനിടെ മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​. പിതാവ്​: ഇബ്രാഹീം. മാതാവ്​: സുബൈദ. ഭാര്യ: ഫാത്തിമത്തുൽ സാദിയ. മകൻ: കെ.പി മുഹമ്മദ്​ ഫെസിൻ. സഹോദരങ്ങൾ: ഫൈസൽ, ഫായിസ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatereturn homecollapsed and died
News Summary - Expatriate collapses and dies while about to return home
Next Story