Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്രി​സ്മ​സ്​ ആ​ഘോ​ഷം...

ക്രി​സ്മ​സ്​ ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി പ്ര​വാ​സി​​ ക്രൈ​സ്ത​വ സ​മൂ​ഹം

text_fields
bookmark_border
ക്രി​സ്മ​സ്​ ആ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി പ്ര​വാ​സി​​ ക്രൈ​സ്ത​വ സ​മൂ​ഹം
cancel

ദു​ബൈ: ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി പി​റ​വി​യെ​ടു​ത്ത യേ​ശു​ക്രി​സ്തു​വി​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കി യു.​എ.​ഇ​യി​ലെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ. പു​ല്‍ക്കൂ​ടും ക്രി​സ്മ​സ്ട്രീ​യു​മൊ​രു​ക്കി ദൈ​വ​പു​ത്ര​നെ വ​ര​വേ​റ്റ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ശ്വാ​സി സ​മൂ​ഹം. ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി വ​ലി​യ ക്രി​സ്മ​സ്​ ട്രീ​ക​ളാ​ണ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്ന​ത്.

ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് ദേ​വാ​ല​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക കു​ര്‍ബാ​ന​ക​ളും ന​ട​ന്നി​രു​ന്നു.

രാ​വി​ലെ 6.30ന് ​ദു​ബൈ​യി​ൽ സി.​എ​സ്.​ഐ ഹോ​ളി ട്രി​നി​ച്ച്​ ച​ർ​ച്ചി​ൽ ന​ട​ന്ന കു​ർ​ബാ​ന​ക്ക്​ റ​വ. ഫാ​ദ​ർ രാ​ജു ജേ​ക്ക​ബ്​ നേ​തൃ​ത്വം ന​ൽ​കി. അ​ബൂ​ദ​ബി സെ​ന്‍റ്​ ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ലെ ശു​ശ്രൂ​ഷ​ക​ള്‍ക്കു വി​കാ​രി യെ​ല്‍ദൊ എം ​പോ​ള്‍, സ​ഹ വി​കാ​രി മാ​ത്യു ജോ​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. നൂ​റു​ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ളാ​ണ് പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വ​ലി​യ ക്രി​സ്മ​സ്​ സ്റ്റാ​റും പു​ല്‍ക്കൂ​ടും ക്രി​സ്മ​സ്​ ട്രീ​യും ദേ​വാ​ല​യ​ങ്ങ​ളി​ലും ഒ​രു​ക്കി​യി​രു​ന്നു. കേ​ക്ക്​ മു​റി​ച്ചും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക​ളു​ടെ​യും ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യു​മാ​ണ്​ മ​ല​യാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഉ​ണ്ണി​യേ​ശു​വി​ന്‍റെ തി​രു​പ്പി​റ​വി ദി​നം ആ​ഘോ​ഷ​മാ​ക്കി​യ​ത്.

റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ യ​ല്‍ദോ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ തീ​ജ്വാ​ല ശു​ശ്രൂ​ഷ​യി​ല്‍നി​ന്ന്

സ്കൂ​ളു​ക​ളി​ൽ ശൈ​ത്യ​കാ​ല അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ മി​ക്ക കു​ടും​ബ​ങ്ങ​ളും നാ​ട്ടി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​നാ​യി പോ​യി​രു​ന്നു. വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ്​ റാ​സ​ൽ​ഖൈ​മ​യി​ലെ വി​ശ്വാ​സി സ​മൂ​ഹം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച​ത്.

പ്രാ​ര്‍ഥ​ന​ക​ളും വി​രു​ന്നു​ക​ളും ഒ​രു​ക്കി​യാ​ണ് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ദേ​ശി​ക​ള്‍ ഉ​ണ്ണി​യേ​ശു​വി​ന്‍റെ തി​രു​പ്പി​റ​വി​യു​ടെ സ്മ​ര​ണ​ക​ള്‍ പു​തു​ക്കി​യ​ത്. വി​വി​ധ സ​ഭ​ക​ളു​ടെ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​രോ​ള്‍ സം​ഘ​ങ്ങ​ളു​ടെ ഭ​വ​ന സ​ന്ദ​ര്‍ശ​നം നേ​ര​ത്തെ ന​ട​ന്നി​രു​ന്നു.

റാ​ക് സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ യ​ല്‍ദോ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ തീ​ജ്വാ​ല ശു​ശ്രൂ​ഷ​ക്ക് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത് നേ​തൃ​ത്വം ന​ല്‍കി. വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഇ​ട​വ ട്ര​സ്റ്റി ജ​റി ജോ​ണ്‍, സെ​ക്ര​ട്ട​റി സ​ജി വ​ര്‍ഗീ​സ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ല്‍കി. സെ​ന്‍റ് ലൂ​ക്ക്സ്, സെ​ന്‍റ് ആ​ന്‍റ​ണി പാ​ദു​വ കാ​ത്ത​ലി​ക്, സെ​ന്‍റ് തോ​മ​സ് മാ​ര്‍ത്തോ​മ തു​ട​ങ്ങി വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലും വി​വി​ധ പ്രാ​ര്‍ഥ​ന ച​ട​ങ്ങു​ക​ളോ​ടെ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു. ഷാ​ർ​ജ, അ​ജ്​​മാ​ൻ, ഫു​ജൈ​റ, ഉ​മ്മു​ൽ​ഖു​വൈ​ൻ എ​മി​റേ​റ്റു​ക​ളി​ലും ക്രി​സ്മ​സ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക്രൈ​സ്ത​വ പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ന്നി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ ഗ​സ്സ​യി​ലെ യു​ദ്ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christian communitychristmas celebrationExpatriate
News Summary - Expatriate Christian community makes the Christmas celebration grand
Next Story