പ്രവാസി പ്രക്ഷോഭം ഇന്ന്
text_fieldsദുബൈ: കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കാനും പരിഹാരങ്ങൾ ഉണ്ടാക്കാനും ലക്ഷ്യമിട്ട് പ്രവാസി വെൽഫയർ ഫോറം േകരള സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം വെള്ളിയാഴ്ച വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.
യു.എ.ഇ സമയം വൈകീട്ട് 5.30 മുതൽ 7.30 വരെയാണ് പരിപാടി. കേന്ദ്ര– സംസ്ഥാന സർക്കാറുകളുടെ പ്രവാസി ദ്രോഹം അവസാനിപ്പിക്കുക, പ്രവാസികൾക്ക് പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് നടത്തുന്ന പ്രക്ഷോഭത്തിെൻറ പ്രചാരണാർഥം വിവിധ പരിപാടികളാണ് പ്രവാസി ഇന്ത്യ നടത്തി ക്കൊണ്ടിരിക്കുന്നത്.
വ്യത്യസ്ത സംഘടന നേതാക്കളെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരെയും ഉൾക്കൊള്ളിച്ച് ടേബ്ൾ ടോക്കുകൾ, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ–മെയിൽ സന്ദേശം, ബോധവത്കരണ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ 10 സമരവേദികളിൽനിന്ന് പ്രവാസി സംഘടന നേതാക്കളും ആക്ടിവിസ്റ്റുകളും അണിനിരക്കുമെന്ന് പ്രവാസി ഇന്ത്യ പ്രസിഡൻറ് അബുലൈസ് എടപ്പാൾ, സെക്രട്ടറി അരുൺ സുന്ദർരാജ്, വൈസ് പ്രസിഡൻറുമാരായ സിറാജുദ്ദീൻ, ഷമീം, കെ.എം. അൻവർ, ദുബൈ പ്രസിഡൻറ് സുബൈർ എന്നിവർ അറിയിച്ചു. http://YouTube.com/welfarepartykerala എന്ന യൂട്യൂബ് ലിങ്ക് വഴി പ്രവാസി പ്രക്ഷോഭത്തിെൻറ ഭാഗമാകാം.