ആദ്യകാല പ്രവാസി അബ്ദുല്ല ഹാജി നാട്ടില്‍ നിര്യാതനായി
text_fieldsഅബ്ദുല്ല ഹാജി
അബൂദബി: 1970കളുടെ തുടക്കത്തില്‍ അബൂദബിയിലെത്തി ബിസിനസ് രംഗത്ത് സജീവമായിരുന്ന മലപ്പുറം തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് കൈപ്പാടത്തുവീട്ടില് അബ്ദുല്ല ഹാജി (ബാവ ഹാജി - 84) നാട്ടില്‍ നിര്യാതനായി. മൂന്നുവര്‍ഷത്തോളമായി നാട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു.
അബ്ദുല്ല ഹസന് ട്രേഡിങ്, റോയല്‍ സിറ്റി മാര്‍ക്കറ്റ്, ക്രൗണ്‍ മെഡിക്കല്‍ സെന്റര്‍, വോക്കേഴ്സ് ഓട്ടോ ഗാരേജ്, ശംസ് അല്‍ ഐന്‍ വെജിറ്റബിള്‍, റാഡിക്സ് ടെക്നോളജി തുടങ്ങിയവ ബാവ ഹാജിയുടെ ബിസിനസ് സംരംഭങ്ങളായിരുന്നു. ജീവകാരുണ്യ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിവന്നിരുന്നു. ഭാര്യ: ഫാത്വിമ (കുഞ്ഞുമോള്‍). മക്കള്‍: അഫ്സല്, അഫ്സത്ത്, അഫ്സില, സക്കീന. എടക്കനാട് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

