മൂന്ന് പതിറ്റാണ്ട് പ്രവാസം; ഹമീദ് മലീഹ നാട്ടിലേക്ക്
text_fieldsഹമീദ് മലീഹക്ക് കോഴിക്കോട് ജില്ല കെ.എം.സി.സി നൽകിയ യാത്രയയപ്പ്
ഫുജൈറ: നീണ്ട 35 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് വടകര ആയഞ്ചേരി സ്വദേശി എന്‍.കെ. ഹമീദ് എന്ന ഹമീദ് മലീഹ നാട്ടിലേക്ക്.
അബൂദബിയില്‍ 1991ൽ എത്തിയത് മുതലാണ് ഹമീദിന്റെ പ്രവാസം ആരംഭിക്കുന്നത്. അബൂദബിയില്‍ 16 വര്‍ഷം ജോലി ചെയ്തതിനുശേഷമാണ് 2007ല്‍ ഫുജൈറയില്‍ എത്തുന്നത്.
ഫുജൈറയില്‍ എത്തിയ അന്നുമുതല്‍ മലീഹ റസ്റ്റാറന്റ് എന്ന പേരില്‍ സ്ഥാപനം തുടങ്ങുകയായിരുന്നു.
ഈ സ്ഥാപനത്തിന്റെ പേരിലാണ് ഫുജൈറയില്‍ ഹമീദ് അറിയപ്പെടുന്നത്. കെ.എം.സി.സിപോലുള്ള സംഘടനകളിലും മറ്റു പൊതുരംഗങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഫുജൈറയിലെ മലയാളികള്‍ക്കെല്ലാം സുപരിചിതനായ ഹമീദ് ജോലി അന്വേഷിച്ച് ഫുജൈറയിലെത്തുന്ന മലയാളികള്‍ക്ക് താങ്ങും തണലുമായിരുന്നു. ഇനിയുള്ള കാലം നാട്ടില്‍ പൊതുരംഗങ്ങളിലും മറ്റും പ്രവര്‍ത്തിച്ചു കഴിച്ചുകൂടാനാണ് പരിപാടി.
കഴിഞ്ഞ ദിവസം ഹമീദിന് ഫുജൈറ കോഴിക്കോട് ജില്ല കെ.എം.സി.സി യാത്രയയപ്പ് നല്‍കിയിരുന്നു. ഭാര്യ: താഹിറ, മകള്‍ തസ്നിയ യുടെ വിവാഹം കഴിഞ്ഞു. മകന് മുഹമ്മദ് മിദുലാല് പ്ലസ് ടു വിദ്യാർഥിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.