ദുബൈ വിമാനത്താവളത്തിലേക്ക് യാത്രക്കാർ എത്തി തുടങ്ങി
text_fieldsദുബൈ: കാത്തിരിപ്പിനും പ്രാർഥനക്കുമൊടുവിൽ നാടണയാൻ കൊതിച്ച് ദുബൈ വിമാനത്താവളത്തിലേക്ക് യാത്രക്കാർ എത്തിതുടങ്ങി. യു.എ.ഇ സമയം വൈകുന്നേരം 5.10നാണ് വിമാനം പുറപ്പെടുന്നത്. നാല് മണിക്കൂർ മുമ്പാണ് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞിരുന്നതെങ്കിലും വ്യാഴാഴ്ച രാവിലെ മുതൽ തന്നെ വിമാനത്താവളത്തിലേക്ക് യാത്രക്കാർ എത്തിയിരുന്നു.

177 പേരാണ് ദുബൈയിൽ നിന്ന് യാത്രയാകുന്നത്. ഇതിൽ പകുതി യാത്രക്കാരുടെയും ആരോഗ്യ പരിശോധന പൂർത്തിയായിട്ടുണ്ട്. ഇതുവരെ ആരെയും പോസിറ്റീവായി കണ്ടെത്തി മാറ്റി നിർത്തിയിട്ടില്ല. വിമാനത്താവളത്തിൽ യാത്രയാക്കാൻ വരുന്നവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ടായിരുന്നതിനാൽ കൂടെ എത്തിയവർ ഉടൻ തന്നെ തിരിച്ചു പോയി.


അതേസമയം, എയർ ഇന്ത്യയിൽ നിന്ന് നൽകിയ ഡിക്ലറേഷൻ ഫോം വിമാനത്താവളത്തിൽ സ്വീകരിക്കാതിരുന്നത് ആശയക്കുഴപ്പമുണ്ടാക്കി. ഇതേ തുടർന്ന് യാത്രക്കാർക്ക് വേറെ ഡിക്ലറേഷൻ ഫോം നൽകിയിട്ടുണ്ട്.
