Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി ക്വാറന്‍റീൻ...

പ്രവാസി ക്വാറന്‍റീൻ ഒഴിവാക്കുക; ട്വിറ്ററിൽ ഹാഷ്​ ടാഗ്​ കാമ്പയിൻ

text_fields
bookmark_border
പ്രവാസി ക്വാറന്‍റീൻ ഒഴിവാക്കുക; ട്വിറ്ററിൽ ഹാഷ്​ ടാഗ്​ കാമ്പയിൻ
cancel

ദുബൈ: പ്രവാസി ക്വാറന്‍റീൻ ഒഴിവാക്കുക (#RevokePravasiQuarantine) എന്ന ഹാഷ്​ ടാഗിൽ ട്വിറ്ററിൽ കാമ്പയിൻ. പ്രവാസികളും നാട്ടിലുള്ളവരുമടക്കം കാമ്പയിൻ ഏറ്റെടുത്തതോടെ നൂറുകണക്കിനാളുകളാണ്​ ട്വിറ്ററിൽ പ്രതിഷേധ പോസ്റ്റ്​ ഇട്ടിരിക്കുന്നത്​. നാട്ടിലെത്തുന്ന പ്രവാസികൾ ഏഴ്​ ദിവസം ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശത്തിനെതിരെയാണ്​ കാമ്പയിനിൽ പ്രതിഷേധമിരമ്പുന്നത്​. പ്രവാസികൾക്കായി​ ക്വാറന്‍റീൻ നിർദേശം പുറപ്പെടുവിച്ചതിന്​ തൊട്ടുപിന്നാലെ എടപ്പാൾ പാലം ഉദ്​ഘാടനത്തിന്​ സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ തന്നെ ആയിരങ്ങൾ തടിച്ചുകൂടിയതോടെയാണ്​ പ്രവാസികൾ പ്രതിഷേധം കടുപ്പിച്ചത്​.


ദിവസവും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന്​ ലക്ഷക്കണക്കിനാളുകൾ എത്തുന്നുണ്ടെന്നും ഇവരിൽ ഒരു ശതമാനത്തിന്​ പോലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടി​ല്ലെന്നും അതിന്‍റെ പേരിൽ എല്ലാവ​ർക്കും ക്വാറന്‍റീൻ ഏർപെടുത്തുന്നത്​ നീതീകരിക്കാനാവില്ലെന്നും ട്വിറ്റർ പോസ്റ്റുകളിൽ പറയുന്നു. കോവിഡ്​ ആദ്യം പടർന്നുപിടിച്ച സമയത്ത്​ പ്രവാസികളെ ദ്രോഹിച്ച സർക്കാരുകൾ ഒമിക്രോണിന്‍റെ പേരിലും പ്രവാസി ദ്രോഹ നടപടികൾ തുടരുകയാണെന്ന്​ ചിലർ കുറ്റപ്പെടുത്തുന്നു. കോവിഡിനെ പ്രതിരോധിക്കാൻ കടുത്ത നടപടികളെടുക്കുന്നു എന്ന്​ വരുത്തിതീർക്കാനാണ്​ പ്രവാസികളെ ബലിയാടാക്കുന്നത്​ എന്നാണ്​ ചില ട്വീറ്റുകളിൽ പറയുന്നത്​. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ കുറ്റപ്പെടുത്തിയാണ്​ ട്വീറ്റുകൾ പറക്കുന്നത്​. അതേസമയം, എടപ്പാൾ പാലം ഉദ്​ഘാടനത്തിന്​ ആയിരങ്ങൾ പ​ങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും പോസ്റ്റ്​ ചെയ്താണ്​ ചിലരുടെ പ്രതിഷേധം. പ്രവാസി ഭാരതീയ ദിവസിന്‍റെ പ്രത്യേകതയെന്താണെന്നും ഈ ദിവസം പോലും പ്രവാസികളെ ദ്രോഹിക്കുകയാണെന്നും ചില ട്വീറ്റുകളിലുണ്ട്​. വീഡിയോകളും ആനിമേഷനും കാർട്ടൂണുകളും പങ്കുവെച്ചും പ്രതിഷേധിക്കുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫിസ്​, കേന്ദ്ര ആരോഗ്യ മന്ത്രാലയം, വിദേശകാര്യ സഹമ​ന്ത്രി വി. മുരളീധരൻ തുടങ്ങിയവരെ ടാഗ്​ ചെയ്താണ്​ കാമ്പയിൻ നടക്കുന്നത്​.

വിദേശത്തുനിന്ന്​ നാട്ടിലെത്തുന്നവർക്ക്​ ഏഴ്​ ദിവസമാണ്​ ക്വാറന്‍റീൻ ഏർപെടുത്തിയിരിക്കുന്നത്​. ഏഴ്​ ദിവസത്തിന്​ ശേഷം ടെസ്റ്റ്​ നടത്തി ഏഴ്​ ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും സർക്കാർ നിർദേശമുണ്ട്​.


നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം -ദു​ബൈ കെ.​എം.​സി.​സി

ദു​ബൈ: പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​തു​മാ​ണെ​ന്നും ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്നു​വെ​ന്നും ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു.​എ.​ഇ​യി​ല്‍നി​ന്ന്​ നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍ മൂ​ന്ന് ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞ​വ​രാ​ണ്. ടെ​സ്റ്റ് ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റി​വാ​യ​വ​രോ​ടാ​ണ് വീ​ണ്ടും ഒ​രാ​ഴ്ച ക്വാ​റ​ന്‍റീ​നി​ല്‍ ക​ഴി​യ​ണ​മെ​ന്ന ത​ല​തി​രി​ഞ്ഞ​ന​യം ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍ക്ക് നാ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍ക്ക് നി​ബ​ന്ധ​ന​ക​ളും നാ​ട്ടി​ലു​ള്ള​വ​ര്‍ക്ക് അ​തൊ​ന്നു​മി​ല്ലെ​ന്ന​തും അ​നീ​തി​യ​ല്ലാ​തെ മ​റ്റെ​ന്താ​ണ്. കു​റ​ച്ചു​കാ​ല​മാ​യി പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി കൊ​ള്ള​യ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​ത്തി​ല്‍നി​ന്ന്​ സ​ര്‍ക്കാ​ര്‍ പി​ന്തി​രി​ഞ്ഞി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ദു​ബൈ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​നാ​ര്‍ ഹാ​ജി എ​ട​ച്ചാ​ക്കൈ, മു​സ്ത​ഫ തി​രൂ​ര്‍, പി.​കെ. ഇ​സ്മാ​യി​ല്‍, ഹം​സ തൊ​ട്ടി, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

'തീരുമാനം പുനഃപരിശോധിക്കണം'

ദു​ബൈ: വി​ദേ​ശ​ത്തു​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ഴു​ദി​വ​സ​ത്തെ ക്വാ​റ​ന്‍റീ​ൻ തീ​രു​മാ​നം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഷാ​ർ​ജ ഐ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ്​ ഹ​നീ​ഫ് തു​രു​ത്തി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി കൊ​ത്തി​ക്കാ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു..

ദു​ബൈ: പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള ക്വാ​റ​ന്‍റീ​ൻ പ്ര​ഹ​സ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ബെ​സ്റ്റ് ഫ്ര​ണ്ട്സ് എ​ൻ.​ആ​ർ.​എ​സ് കോ​ട്ടി​ക്കു​ളം യു.​എ.​ഇ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട്ടി​ൽ ന​ട​ക്കു​ന്ന ജാ​ഥ​ക​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​ക്കൊ​ന്നും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ചു​രു​ങ്ങി​യ അ​വ​ധി​ക്ക് പ​ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി നെ​ഗ​റ്റി​വ് റി​സ​ൽ​ട്ടു​മാ​യി നാ​ട്ടി​ൽ വ​രു​ന്ന പ്ര​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ്​ സ​ർ​ക്ക​റി​ന്‍റേ​ത്. ഇ​ത്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബൂ​ബ​ക്ക​ർ കു​റു​ക്ക​ൻകു​ന്ന്, ഉ​ബൈ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:Quarantine expatriate Hashtag Campaign Twitter 
News Summary - Hashtag campaign on Twitter about expat quarantine
Next Story