Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴയിൽ റോഡിൽ അഭ്യാസം: വാഹനങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
50,000 ദിർഹം പിഴ ചുമത്തി ദുബൈ പൊലീസ്
മഴയിൽ റോഡിൽ അഭ്യാസം: വാഹനങ്ങൾ പിടിച്ചെടുത്തു
cancel

ദുബൈ: മഴയിൽ റോഡിൽ അഭ്യാസം നടത്തിയ വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്. അൽ റുവയ്യാ, ലബാബ് എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന അഭ്യാസ പ്രകടനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് പരിശോധിച്ചാണ് നിയമലംഘകരെ പൊലീസ് കണ്ടെത്തിയതും വാഹനങ്ങൾ പിടികൂടിയതും. പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടാൻ 50,000 ദിർഹം പിഴ നൽകണം.

അശ്രദ്ധമായ ഡ്രൈവിങ്, അഭ്യാസങ്ങൾ, പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ അമിത ശബ്ദം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മഴയിൽ റോഡുകളിൽ ഘർഷണം കുറയുന്നതിനാൽ ഇത്തരം അഭ്യാസങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലിം ബിൻ സുവൈദാൻ പറഞ്ഞു.

മഴയുള്ള സാഹചര്യങ്ങളിൽ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. വാഹനത്തിന്‍റെ വേഗത കുറക്കുകയും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exercise on road in rain: vehicles impounded
Next Story