Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാക്സിനെടുത്തവർക്ക് അബൂദബിയിൽ കോവിഡ് പരിശോധന ഇളവ്
text_fieldsbookmark_border
അബൂദബി: രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് അബൂദബിയിൽ കോവിഡ് പരിശോധനയിൽ ഇളവ്. അബൂദബിയിലെത്തുന്നവർ നാല്, എട്ട് ദിവസങ്ങളിൽ പരിശോധന നടത്തണമെന്ന നിബന്ധയിൽനിന്ന് ഇവരെ ഒഴിവാക്കും. ദേശീയ വാക്സിനേഷൻ പരീക്ഷണത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർക്കും രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം അൽ ഹൊസൻ ആപ്പിൽ ഗോൾഡൻ സ്റ്റാർ, ഇ അക്ഷരം എന്നിവ ലഭിച്ചവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി ഒന്നു മുതലാണ് അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ നാലാം ദിവസവും എട്ടാം ദിവസവും കോവിഡ് പി.സി.ആർ പരിശോധന നിർബന്ധമാക്കിയത്.
Next Story

