Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്മാന്‍ റണ്ണിന്‍റെ ആറാം പതിപ്പിന് ആവേശകരമായ സമാപനം

text_fields
bookmark_border
അജ്മാന്‍ റണ്ണിന്‍റെ ആറാം പതിപ്പിന് ആവേശകരമായ സമാപനം
cancel
camera_alt

അ​ജ്മാ​ന്‍ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ നേതൃത്വത്തിൽ നടന്ന അജ്മാൻ റൺ

അ​ജ്മാ​ന്‍: കൂ​ടു​ത​ല്‍ പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​ജ്മാ​ന്‍ റ​ണ്ണി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. അ​ജ്മാ​ന്‍ അ​ല്‍ മ​റീ​ന ഒ​ന്നി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ഞ്ഞൂ​റി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ത്തു. അ​ജ്മാ​ന്‍ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​ജ്മാ​ന്‍ റ​ണ്ണി​ന്‍റെ ആ​റാം പ​തി​പ്പ് മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്. 2.5 കി.​മീ, 5 കി.​മീ, 10 കി.​മീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത പ്രാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി റ​ണ്‍ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. അ​ജ്മാ​ന്‍ അ​ൽ സോ​റ​യി​ലെ എ​ൻ​ഡു​റ​ൻ​സ് സ്പോ​ർ​ട്സ് സ​ർ​വി​സ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ജ്മാ​ന്‍ റ​ണ്‍ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exciting conclusion to the sixth edition of the Ajman Run
Next Story