എക്ൈസസ് നികുതി രജിസ്ട്രേഷൻ ഞായറാഴ്ച മുതൽ
text_fieldsദുബൈ:ഒക്ടോബർ ഒന്നിന് രാജ്യവ്യാപകമായി എക്സൈസ് നികുതി നടപ്പാക്കുന്നതിെൻറ ഭാഗമായി രജിസ്ട്രേഷൻ നടപടികൾക്ക് 17ന് ഞായറാഴ്ച തുടക്കമാകും. യു.എ.ഇയിൽ നികുതി നിയമം നടപ്പാക്കാനും നികുതി ഇൗടാക്കാനും ചുമതലയുള്ള ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ)യാണ് ഇൗ വിവരം വ്യാഴാഴ്ച അറിയിച്ചത്.
അന്താരാഷ്ട്ര നിലവാരത്തിൽ തയാറാക്കിയ എഫ്.ടി.എ വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ദിവസവും 24 മണിക്കൂറും ഇതുവഴി രജിസ്ട്രേഷൻ നടത്താം.
നികുതി നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കുന്നതിലെ ആദ്യ നടപടിയാണ് രജിസ്ട്രേഷനെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അൽ ബുസ്താനി പറഞ്ഞു. അടുത്ത ജനുവരിയിൽ നടപ്പിൽ വരുന്ന മൂല്യവർധിത നികുതി (വാറ്റ്)ക്കും രജിസ്േട്രഷൻ നിർബന്ധമാണ്.
ജി.സി.സിയിൽ എക്സൈസ് നികുതി നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. 2017 ജൂണിൽ ഇതേ നിരക്കിൽ സൗദി അറേബ്യ എക്സൈസ് നികുതി നടപ്പാക്കിയിരുന്നു. നികുതി സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.tax.gov.ae വെബ്സൈറ്റ് സന്ദർശിക്കുക.
നികുതി ഏതെല്ലാം
ഉത്പന്നങ്ങൾക്ക്
പുകയില, ഉൗർജ പാനീയങ്ങൾ, കോള ഉൾപ്പെടെയുള്ള മറ്റു ലഘുപാനീയങ്ങൾ എന്നിവക്ക് നികുതി ചുമത്തുന്ന ഫെഡറൽ എക്സൈസ് നിയമം കഴിഞ്ഞ മാസമാണ് പ്രസിദ്ധീകരിച്ചത്. ഒക്ടോബർ ഒന്നു മുതൽ പുകയില ഉൽപന്നങ്ങൾക്കും ഉൗർജ പാനീയങ്ങൾക്കും100 ശതമാനം, മറ്റു ലഘു പാനീയങ്ങൾക്കും രുചി ചേർത്ത സോഡകൾക്കും 50 ശതമാനം എന്നിങ്ങനെ നികുതി ഇൗടാക്കും. സാദാ സോഡക്കും ലഘു പാനീയമാക്കി മാറ്റാവുന്ന ജെല്ലുകൾക്കും സത്തുകൾക്കും നികുതി ബാധകമല്ല. ഉൗർജ പാനീയങ്ങളിൽ മാനസികമോ ശാരീരികമോ ആയ ഉത്തേജനം പകരുന്നവ ഉൾപ്പെടും.
ആരാണ് നികുതി അടക്കേണ്ടത്
നികുതി ബാധകമായ ഉത്പന്നങ്ങൾ നിർമിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ സ്ഥാപനങ്ങളും വ്യക്തികളുമാണ് നികുതി നൽകേണ്ടത്. ഇതിനകം നികുതി അടക്കാത്ത ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും നികുതി അടക്കാൻ ബാധ്യസ്ഥരാണ്. നികുതിയടക്കാതെ വെയർഹൗസുകളിൽ സൂക്ഷിച്ച ഉത്പന്നമാണെങ്കിൽ വെയർഹൗസ് സൂക്ഷിപ്പുകാരനാണ് നികുതിയടക്കേണ്ടത്.
നികുതി അടക്കുന്നവരുടെ ബാധ്യതകൾ
2017ലെ ഏഴാം നമ്പർ ഫെഡറൽ നിയമത്തിൽ നികുതി ബാധ്യതയുള്ളവരുടെ ഉത്തരവാദിത്തങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
ഇതിൽ പ്രധാനം ഉത്പാദനത്തിെൻറയും ഇറക്കുമതി ചെയ്തതിെൻറയും മുഴുവൻ രേഖകളും സൂക്ഷിക്കുകയും എല്ലാ മാസവും എഫ്.ടി.എക്ക് റിേട്ടൺ സമർപ്പിക്കുകയും വേണമെന്നതാണ്. എല്ലാ മാസത്തെയും നികുതികൾ 15 ദിവസത്തിനകം സെറ്റിൽ ചെയ്തിരിക്കണം. ഇറക്കുമതി ഉത്പന്നങ്ങൾക്കുള്ള എക്സൈസ് നികുതി ഇറക്കുമതി റിപ്പോർട്ടിൽ വെളിപ്പെടുത്തണം.
ഇറക്കുമതിക്കാർ ചെയ്യേണ്ടത്
എഫ്.ടി.എയിൽ രജിസ്റ്റർ ചെയ്ത ഇറക്കുമതിക്കാർ എക്സൈസ് നികുതി ബാധകമായ ഉത്പന്നങ്ങളുടെ ഇറക്കുമതി അതാത് എമിറേറ്റുകളിലെ കസ്റ്റംസിൽ അറിയിക്കണം. ഉത്പന്നങ്ങൾ വിൽപ്പനക്ക് എത്തും മുമ്പാണ് ഇത് ചെയ്യേണ്ടത്. പിന്നീട് നികുതി റിേട്ടണിൽ ഇത് ഒരിക്കൽ കൂടി അറിയിക്കണം. ഇറക്കുമതി നടന്ന മാസം കഴിഞ്ഞ് 15 ദിവസത്തിനകം നികുതി അടച്ചുതീർക്കണം.
എഫ്.ടി.എയിൽ രജിസ്റ്റർ ചെയ്യാത്ത ഇറക്കുമതിക്കാരാണെങ്കിൽ കസ്റ്റംസ് വകുപ്പിനു മുമ്പാകെ വിവരം വെളിപ്പെടുത്തുകയു നികുതി അടക്കുകയും വേണം. വെബ്സൈറ്റ് വഴിയാണ് വെളിപ്പെടുത്തലും നികുതിയടക്കൽ നടപടിക്രമങ്ങളും ചെയ്യേണ്ടത്.
ഇൗ മാസം ചെയ്യേണ്ടത്
എക്സൈസ് നികുതിയുള്ള ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും എഫ്.ടി.എയിൽ തങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ വേണ്ടയോ എന്ന് ആദ്യം തീരുമാനിക്കണം. എക്സൈസ് നികുതി ഉത്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ സെപ്റ്റംബർ 30നകം തയാറാക്കുകയും വെളിപ്പെടുത്തുകയും വേണം. ഇൗ സ്റ്റോക്ക് അംഗീകൃത ഒാഡിറ്റർമാർ ഒാഡിറ്റ് ചെയ്യുകയും അംഗീകരിക്കുകയും വേണം. നികുതി ബാധ്യതയുള്ള വ്യക്തികൾ നികുതി നിയമവും നടപടിക്രമവും തെൻറ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അറിഞ്ഞിരിക്കണം.
സ്റ്റോക്ക് പരിശോധിക്കുക
എക്സൈസ് നികുതി ബാധകമായ ഉത്പന്നങ്ങൾ അധികമായി ഒക്ടോബർ ഒന്നിന് കൈവശമുള്ള കച്ചവടക്കാർ എഫ്.ടി.എയിൽ രജിസ്റ്റർ ചെയ്യുകയും നികുതി അടക്കുകയും വേണം.
2017 സെപ്റ്റംബർവരെയുള്ള അവസാന 12 മാസക്കാലത്തെ അടിസ്ഥാനമാക്കി ശരാശരി മാസ വിൽപ്പന കണക്കാക്കി അതിൽ രണ്ടുമാസത്തിൽ കൂടുതൽ അളവിൽ സ്റ്റോക്ക് ഉണ്ടെങ്കിലാണ് നികുതി അടേക്കണ്ടിവരിക.
ഇത്രയധികം സ്റ്റോക്ക് വരുന്നില്ലെങ്കിൽ നികുതിക്കായി രജിസ്റ്റർ ചെയ്യേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
