Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറെക്കോർഡുകൾ ഭേദിച്ച്​...

റെക്കോർഡുകൾ ഭേദിച്ച്​ വിനിമയ നിരക്ക്​; യു.എ.ഇ ദിർഹമിന് 24.18 രൂപ വരെ

text_fields
bookmark_border
റെക്കോർഡുകൾ ഭേദിച്ച്​ വിനിമയ നിരക്ക്​; യു.എ.ഇ ദിർഹമിന് 24.18 രൂപ വരെ
cancel
Listen to this Article

ദുബൈ: രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ്​ കറൻസികളുടെ വിനിമയ നിരക്ക് പുതിയ റെക്കോർഡിൽ. ദിർഹമിന് 24.​18 രൂപ എന്ന സർവകാല റെക്കോർഡാണ്​ ബുധനാഴ്ച രേഖപ്പെടുത്തിയത്​. മിക്ക എക്സ്​ചേഞ്ച്​ സ്ഥാപനങ്ങളും ബാങ്കുകളും 24 രൂപക്ക്​ മുകളിൽ വിനിമയ നിരക്ക്​ നൽകി. വിനിമയ നിരക്ക് ഉയർന്നത് പ്രവാസികൾക്ക് ഗുണകരമാണ്. എന്നാൽ നാട്ടിൽ വിലക്കയറ്റം അടക്കമുള്ള പ്രത്യാഘാതങ്ങൾ ഇതുമൂലം ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്​.

വിനിമയ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക രംഗത്തുള്ളവർ പറയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. മാസത്തിന്‍റെ അവസാന ദിവസങ്ങളായതിനാൽ നധവിനിമയ സ്ഥാപനങ്ങളിൽ വലിയ രീതിയിൽ തിരക്ക്​ വർധിച്ചിട്ടില്ല. അതേസമയം ശമ്പളം ലഭിക്കുന്ന തിയ്യതികളിൽ നിരക്ക്​ വർധന തുടരുകയാണെങ്കിൽ തിരക്ക്​ കൂടുമെന്നാണ്​ സ്ഥാപനങ്ങളുടെ പ്രതീക്ഷ. ആഴ്ചകൾക്ക്​ മുമ്പ്​ യു.എസ്​ ഇന്ത്യൻ ഉൽപന്നങ്ങൾക്ക്​ തീരുവ ചുമത്തിയതോടെയാണ്​ രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian rupeeexchange rateUAE NewsGulf NewsUAE dirham
News Summary - Exchange rate breaks records; UAE dirham reaches Rs 24.18
Next Story