Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅമിത ജല ഉപഭോഗം;...

അമിത ജല ഉപഭോഗം; മുന്നറിയിപ്പ്​ മൊബൈലിലെത്തും

text_fields
bookmark_border
അമിത ജല ഉപഭോഗം; മുന്നറിയിപ്പ്​ മൊബൈലിലെത്തും
cancel

ദുബൈ: താമസസ്​ഥലങ്ങളിലെയും സ്​ഥാപനങ്ങളിലെയും ജലനഷ്​ടം തടയാൻ നടപടികളുമായി ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​​ വാട്ടർ അതോറിറ്റി. വെള്ളം ചോരുന്നതിനെ തുടർന്നുണ്ടാകുന്ന അമിത ഉപയോഗം തടയാൻ ലക്ഷ്യമിട്ടാണ്​ ​ദേവ ആപ്​ വഴി പുതിയ സജ്ജീകരണം ഒരുക്കിയിരിക്കുന്നത്​. ബിൽ കൂടാൻ കാരണം വെള്ളം ചോർച്ചയാണെങ്കിൽ ഉപഭോക്​താക്കളുടെ മൊബൈലിൽ മുന്നറിയിപ്പ്​ സന്ദേശമെത്തും.അസാധാരണമാം വിധം ഉപഭോഗം കൂടു​േമ്പാഴാണ്​ മൊബൈൽ വഴി മുന്നറിയിപ്പ്​ നൽകുന്നത്​. വൈദ്യുതി ഉപയോഗവും ജല ഉപയോഗവും തരംതിരിച്ച്​ അറിയാനുള്ള സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്​.

അതേസമയം, ജലം അമിതമായി പാഴാകുന്നത്​ തടയാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന്​ ദീവ സ്​ട്രാറ്റജി ആൻഡ്​ ഗവൺമെൻറ്​ കമ്യൂണിക്കേഷൻ എക്​സിക്യൂട്ടിവ്​ വൈസ്​ പ്രസിഡൻറ്​ ഖൗല അൽ മെഹൈരി പറഞ്ഞു. മീറ്റർ വരെയുള്ള ഭാഗങ്ങളിലെ തകരാർ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ​ദീവ ഉദ്യോഗസ്​ഥർക്ക്​ കഴിയും. എന്നാൽ, അതിന്​ ശേഷമുള്ള പൈപ്പുകളിലെ വെള്ളം ചോരുന്നത്​ ഉപഭോക്​താക്കളാണ്​ ശ്രദ്ധിക്കേണ്ടത്​. ഉപഭോഗം കൂടുന്നവർക്ക്​ മൊബൈൽ വഴി മുന്നറിയിപ്പ്​ നൽകുന്നത്​ ഉപഭോക്​താക്കൾക്ക്​ ഗുണം ചെയ്യും. ഉന്നത നിലവാരമുള്ള പൈപ്പുകൾ മാത്രം ഉപയോഗിക്കണമെന്നും ദീവ ഉപഭോക്​താക്കൾക്കായി പ്രത്യേക ഓഫറുകൾ കമ്പനികൾ നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobileUAE NewsExcessive water consumption
Next Story