മികച്ച പ്രകടനം; ആമർ സെന്ററുകൾക്ക്ജി.ഡി.ആർ.എഫ്.എ ആദരം
text_fieldsജി.ഡി.ആർ.എഫ്.എ സംഘടിപ്പിച്ച ആമർ സെന്ററുകളെ ആദരിക്കുന്ന ചടങ്ങിൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി സംസാരിക്കുന്നു
ദുബൈ: മികച്ച പ്രകടനം കാഴ്ചവെച്ച ആമർ സെന്ററുകളെ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആദരിച്ചു. എമിറേറ്റിലെ അഞ്ച് ആമർ സെന്ററുകളാണ് ആദരവിന് അർഹരായത്. ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ അസി. ഡയറക്ടർമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മിസ്റ്ററി ഷോപ്പർമാരുടെ ഫലങ്ങൾ, ഉപഭോക്തൃ സംതൃപ്തി, പരാതികളുടെ കാര്യക്ഷമമായ പരിഹാരം എന്നിവ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളാണ് മികച്ച സെന്ററുകളെ തെരഞ്ഞെടുക്കുന്നതിന് അടിസ്ഥാനമാക്കിയതെന്ന് സംഘാടകർ വ്യക്തമാക്കി. 2016ൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആമർ സെന്ററുകളുടെ ആശയം രൂപപ്പെട്ടത്. 2017ൽ പ്രവർത്തന മാതൃക വിജയകരമായി നടപ്പാക്കി.
ചടങ്ങിന്റെ ഭാഗമായി ഉപഭോക്തൃ അനുഭവ മാനേജ്മെന്റിലെ മികച്ച നേതൃത്വം ഉപഭോക്തൃ സ്വീകരണത്തിലെ മികവ്, സേവന നവീകരണങ്ങൾ, പ്രശ്നപരിഹാരത്തിലെ സൃഷ്ടിപരമായ സമീപനങ്ങൾ എന്നിവയിലെ കഴിവുകൾക്കനുസരിച്ച് വ്യക്തികളെയും ഡയറക്ടറേറ്റ് ആദരിച്ചു. അതോടൊപ്പം മികച്ച മോഡൽ ആമർ സെന്ററുകളെ കണ്ടെത്തുന്നതിനായി ‘സർവിസ് പയനിയർസ് അവാർഡ്’ എന്ന പേരിൽ വാർഷിക അവാർഡ് പ്രഖ്യാപിക്കുകയും ചെയ്തു.
2025 ജനുവരി മുതൽ മേയ് അവസാനം വരെ ആമർ സെന്ററുകൾ 18,11,485 ഇടപാടുകളാണ് പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

