എക്സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു
text_fieldsഷാര്‍ജ കെ.എം.സി.സി മലപ്പുറം ജില്ല അക്കാദമിക് എക്സലന്‍സ് അവാര്‍ഡുകള്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര വിദ്യാർഥികള്‍ക്ക് സമ്മാനിക്കുന്നു
ഷാര്‍ജ: കഴിഞ്ഞ 10,12 ക്ലാസുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ മലപ്പുറം ജില്ലയിലെ വിദ്യാർഥികളെയും ഇഫ്താർ ടെന്റിൽ സേവനമനുഷ്ഠിച്ച വളന്റിയർമാരെയും ഷാര്‍ജ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പുരസ്കാരം നല്കി ആദരിച്ചു. ഷാര്‍ജ കെ.എം.സി.സി ഹാളില്‍ നടന്ന ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനംചെയ്തു.
ഷാര്‍ജ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് ഹംസ തിരുന്നാവായ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം, ട്രഷറര്‍ അബ്ദുറഹിമാന് മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ സൈദ് മുഹമ്മദ്, കബീര്‍ ചാന്നാങ്കര മലപ്പുറം ജില്ല കെ.എം.സി.സി വനിത വിഭാഗം പ്രസിഡന്റ് ജസീന ഹമീദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് വെങ്ങര സ്വാഗതവും സെക്രട്ടറി ഷബീർ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

