എക്സൽ യൂനിവേഴ്സിറ്റി കപ്പ് ഒന്നാം സീസൺ 20 മുതൽ
text_fieldsദുബൈ: യു.എ.ഇയിലെ യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി എക്സൽ സ്പോർട്സ് മാഗസിൻ സംഘടിപ്പിക്കുന്ന എക്സൽ യൂനിവേഴ്സിറ്റി കപ്പ് ഒന്നാമത് സീസൺ ഫെബ്രുവരി 20, 21, 28 തീയതികളിലായി നടക്കും.
20, 21 തീയതികളിൽ ലീഗ് മത്സരങ്ങളും 28ന് ഫൈനലുമാണ് നടക്കുക. യൂനിവേഴ്സിറ്റി ഓഫ് ബോൾട്ടൻ, സായിദ് യൂനിവേഴ്സിറ്റി, സക്സസ് പോയന്റ് കോളജ്, കനേഡിയൻ യൂനിവേഴ്സിറ്റി ദുബൈ, അമേരിക്കൻ യൂനിവേഴ്സിറ്റി ഷാർജ, സിംബയോസിസ് ഇന്റർനാഷനൽ യൂനിവേഴ്സിറ്റി ദുബൈ, ബേത് സ്പാ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ഷാർജ, ഹെരിയോട്-വാട്ട് യൂനിവേഴ്സിറ്റി, ഗൾഫ് മെഡിക്കൽ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ദുബൈ, ബിറ്റ്സ് പിലാനി, സ്കൈലൈൻ യൂനിവേഴ്സിറ്റി, ഐ.ഐ.ടി ഡൽഹി അബൂദബി, യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ, സിറ്റി യൂനിവേഴ്സിറ്റി അജ്മാൻ, ലണ്ടൻ അമേരിക്കൻ സിറ്റി കോളജ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ, മിഡിൽ സെക്സ് യൂനിവേഴ്സിറ്റി ദുബൈ എന്നീ സ്ഥാപനങ്ങളാണ് സീസൺ ഒന്നിൽ മാറ്റുരക്കുന്നത്.
ഏറ്റവും മികച്ച 25 കളിക്കാരെ തെരഞ്ഞെടുത്ത് ഒരു മാസത്തെ ക്യാമ്പിന് ശേഷം ജോർജിയ, തുർക്കി, സെർബിയ എന്നിവിടങ്ങളിലെ രണ്ട് ക്ലബും ഒരു യൂനിവേഴ്സിറ്റിയുമായും സൗഹൃദ മത്സരവും നടത്തും. ലൈവ് സ്ട്രീമിങ്ങും പോയന്റ് ടേബ്ൾ അപ്ഡേഷനും www.xledu.aeൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
