‘എവർലാസ്റ്റിങ് ലൈഫ്’ എക്സിബിഷൻ തുടങ്ങി; പൊതു പ്രദർശനം നാളെ
text_fieldsഅബൂദബി: ഇസ്ലാമിക വിശ്വാസത്തെയും സംസ്കാരത്തെയും കുറിച്ചുള്ള സമഗ്രമായ അറിവ് നൽകാനും യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും സമീപനങ്ങളും സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനും അബൂദബി മുസഫ ബ്രൈറ്റ് റൈഡേഴ്സ് സ്കൂൾ ഇസ്ലാമിക വകുപ്പ് ആധുനിക സാേങ്കതിക വിദ്യകളുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന ‘എവർലാസ്റ്റിങ് ലൈഫ്’ എക്സിബിഷന് തുടക്കമായി. സെപ്റ്റംബർ 26, 27 തീയതികളിൽ സ്കൂളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ എക്സിബിഷനിലേക്ക് 28ന് പൊതുജനങ്ങൾക്ക് പ്രവേശനം നൽകും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെയാണ് പ്രദർശനം. മോഡലുകൾ, പോസ്റ്ററുകൾ, ഒാഡിയോകൾ, വീഡിയോകൾ തുടങ്ങി വിവിധ ആശയവിനിമയ മാർഗങ്ങളിലൂടെ സംവദിക്കുന്നതാണ് എക്സിബിഷൻ.
പ്രപഞ്ച രഹസ്യങ്ങളും മനുഷ്യെൻറ പരമമായ ലക്ഷ്യവും വ്യക്തമാക്കുന്ന വിസ്ഡം ഗാലറി പവലിയൻ, വ്യക്തി^കുടുംബ^സാമൂഹിക പ്രശ്ന പരിഹാരങ്ങൾ നിർദേശിക്കുന്ന ‘മൊറേൽ’, ഖുർആനും ശാസ്ത്രവും തമ്മിലുള്ള ബന്ധവും വൈജ്ഞാനിക മേഖലയിൽ മുസ്ലിംകളുടെ സംഭാവനയും വിശദമാക്കുന്ന സയൻസ് ഗാലറി തുടങ്ങിയവ എക്സിബിഷെൻറ സവിശേഷതയാണ്. ശൈഖ് സായിദിെൻറ വീക്ഷണങ്ങളും പൈതൃകവും പരിചയപ്പെടുത്തുന്ന ‘ഒൗവർ ഫാദർ’ പ്രത്യേക സെക്ഷനും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. യു.എ.ഇ വിഷൻ 2021മായി ബന്ധപ്പെട്ട പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണവും പ്രദർശനത്തിെൻറ ലക്ഷ്യമാണെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അബൂദബി പൊലീസിെൻറ മയക്കുമരുന്ന് നിയന്ത്രണ വകുപ്പിലെ മേജർ ഗാലിബ് അബ്ദുല്ല ആൽ കഅബി, ബ്രൈറ്റ് റൈഡേഴ്സ് സ്കൂൾ പ്രിൻസിപ്പൽ ഋഷികേഷ് എന്നിവർ ചേർന്ന് എക്സിബിഷൻ ഉദ്ഘാടനം ചെയ്തൂ. ഇസ്ലാമിനെ കുറിച്ചും ശൈഖ് സായിദിനെ കുറിച്ചും അറിവ് നൽകുന്ന പ്രദർശനം സന്തോഷകരമായ അനുഭവമാണെന്ന് മേജർ ഗാലിബ് അബ്ദുല്ല ആൽ കഅബി പറഞ്ഞു. സവിശേഷമായ ഒരു സംരംഭമാണ് എക്സിബിഷനിലൂടെ യാഥാർഥ്യമായിരിക്കുന്നതെന്ന് ഋഷികേഷ് പറഞ്ഞു. എക്സിബിഷൻ കോഒാഡിനേറ്റർമാരായ ഡോ. ബഷീർ, പി.കെ. സാജിദ്, സ്കൂൾ ഹെഡ് ഗേൾ മിന്ന ബഷീർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.