രക്തദാന ബസ് തയ്യാർ
text_fieldsദുബൈ: സന്നദ്ധസേവകർക്ക് കൂടുതൽ സൗകര്യം നൽകാൻ ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ)യുടെ രക്തദാന ബസ്. ഒരു രക്തബാങ്കിലെ സൗകര്യങ്ങളെല്ലാം ഒരുക്കിയ ബസ് വഴി ദിനംപ്രതി 70-80 രക്ത യൂനിറ്റുകൾ ശേഖരിക്കാം. ദാന കാമ്പയിനുകളിൽ ശേഖരിക്കുന്ന രക്ത യൂനിറ്റുകൾ കാലതാമസമില്ലാതെ ഡി.എച്ച്.എയുടെ കേന്ദ്ര രക്തബാങ്കിലെത്തിക്കാൻ ഇതു വഴി കഴിയും. തലാസീമിയ രോഗികൾ ഉൾപ്പെടെ രക്തം ആവശ്യമുള്ളവർക്കെല്ലാം ഇതു പ്രയോജനം ചെയ്യുമെന്ന് ദുബൈ ബ്ലഡ് ഡൊണേഷൻ സെൻറർ ഡയറക്ടർ ഡോ. മേ റഉൗഫ് പറഞ്ഞു. ദുബൈയിലെ 40 സർക്കാർ^സ്വകാര്യ ആശുപത്രികൾക്ക് രക്തമെത്തിക്കുന്ന െസൻറർ കഴിഞ്ഞ വർഷം അര ലക്ഷം യൂനിറ്റ് രക്തമാണ് ശേഖരിച്ചത്.
സമൂഹത്തിെൻറ എല്ലാ മേഖലയിലുമുള്ളവരിൽ രക്തദാന സന്ദേശവും സൗകര്യവുമെത്തിക്കാൻ ഇൗ ഉദ്യമം സഹായകമാകുമെന്ന് ഡി.എച്ച്. എ ചെയർമാൻ ഹുമൈദ് ഖതാമി പറഞ്ഞു. 17.9 ലക്ഷം ദിർഹം വിലയുള്ള സംവിധാനം ദുബൈ പോർട്ട് വേൾഡാണ് സംഭാവന ചെയ്തത്. ഡി.പി.വേൾഡ് ചെയർമാൻ സുൽതാൻ അഹ്മദ് ബിൻ സുലായേം ബസിലെ യൂനിറ്റിൽ രക്തദാനവും നിർവഹിച്ചു. ലതീഫാ ആശുപത്രിക്ക് സമീപമാണ് ബസ് ഉണ്ടാവുക. രക്തദാനത്തിൽ താൽപര്യമുള്ളവർ 04 2193221 എന്ന നമ്പറിലോ ഡി.എച്ച്.എയുടെ 800 342 എന്ന ടോൾഫ്രീ നമ്പറിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
