കാസർക്കോെട്ട സമാധാനം തകർക്കാൻ ശ്രമമെന്ന്
text_fieldsദുബൈ: കാസർകോട്ട് അക്രമങ്ങളും സംഘർഷങ്ങളും കൊലപാതങ്ങളും സൃഷ്ടിച്ച് ബോധപൂർവ്വമായ കലാപം നടത്തി നാടിെൻറ സമാധാനന്തരീക്ഷം തകർക്കാൻ സംഘ് പരിവാർ അണിയറയിൽ കരുക്കൾ നീക്കുകയാണെന്ന് യൂത്ത് ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് അഷറഫ് എടനീർ പ്രസ്താവിച്ചു
ഈ അജണ്ട പൊതുസമൂഹത്തിന് മുമ്പിൽ തുറന്ന് കാണിച്ച് വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്താൻ യൂത്ത് ലീഗ് പ്രതിജ്ഞാബദ്ധമാണെന്നും കെ.എം.സി.സി ദുബൈ കാസർകോട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേര മൗണ്ട് റോയൽ ഹോട്ടലിൽ സംഘടിപ്പിച്ച ലീഡർ ടു ഫേസ് പരിപാടിയിൽ ജില്ലാ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു. ആക്ടിംഗ് പ്രസിഡണ്ട് ടി.ആർ ഹനീഫ മേൽപറമ്പ അദ്ധ്യക്ഷത വഹിച്ചു. എം.സി ഹസൈനാർ ഹാജി എടച്ചാകൈ ഉൽഘാടനം ചെയ്തു.
അഷറഫ് എടനീറിനുള്ള ഉപഹാരം ദുബൈ കെ.എം.സി സി പ്രസിഡണ്ട് പി.കെ അൻവർ നഹ സമ്മാനിച്ചു.
ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാർ തോട്ടും ഭാഗം, ഒ.കെ ഇബ്രാഹിം, അയ്യൂബ് ഉറുമി, സലാം കന്യപ്പാടി, മുനീർ ബന്താട്, യൂസഫ് മുക്കൂട്, എ.ജി.എ റഹ്മാൻ എന്നിവർ സംസാരിച്ചു.