പ്രവാസികളുടെ സ്നേഹം ഏറ്റുവാങ്ങി ജഗതി ശ്രീകുമാര്‍
text_fieldsദുബൈ: മലയാള സിനിമയിലേക്ക് പഴയത് പോലെ ജഗതി ശ്രീകുമാര്‍ തിരിച്ചുവരണമെന്ന് മമ്മുട്ടിയും ഇന്നസെൻറും നിവിന്‍ പോളിയും
ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ദുബൈ സബീല്‍ പാര്‍ക്കില്‍ എത്തിയ പതിനായിരങ്ങള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. കൈരളി ടിവി സംഘടിപ്പിച്ച ‘ഇശല്‍ ലൈല’ അവാര്‍ഡ് നിശയില്‍ പങ്കെടുത്ത ജഗതിക്ക് പ്രവാസി മലയാളികള്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
ഇശല്‍ ലൈല ലൈഫ് ടൈം അച്ചീവ്മെൻറ് അവാര്‍ഡ് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാനും നടനുമായ മമ്മൂട്ടി ജഗതി ശ്രീകുമാറിന് സമ്മാനിച്ചു.
അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന പ്രവാസികള്‍ക്കും ഇങ്ങനെയൊരു ചടങ്ങ് ഒരുക്കിയ കൈരളി ടിവിക്കും
ജഗതിയുടെ മകള്‍ പാര്‍വതി നിറ കണ്ണുകളോടെ നന്ദി പറഞ്ഞു.ജഗതിയുടെ സിനിമാ ജീവിതത്തെ ആസ്പദമാക്കി രമേശ് പിഷാരടി ഓട്ടന്തുള്ളല് അവതരിപ്പിച്ചു..മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭകളായ അസീസ് തായ്നേരി , കോഴിക്കോട് അബൂബക്കര്‍ , ഒ.എം.കരുവാരക്കുണ്ട്,അഷറഫ് പയ്യന്നൂര്‍ , സിബല്ല സദാനന്ദന് , അസ്ഹര്‍ സുള്‍ഫീക്കര്‍, മൊഹസിന്‍ മുഹമ്മദ് കുട്ടി എന്നിവരെ വേദിയില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
