െഎ.എസ്.സി-ശക്തി കബഡി: ബ്ലാക്ക് ആൻറ് വൈറ്റ് കല്ലൂരാവി ജേതാക്കൾ
text_fieldsഅബൂദബി: ഇന്ത്യൻ സോഷ്യൽ സെൻററും ശക്തി തീയറ്റേഴ്സും സംയുക്തമായി സംഘടിപ്പിച്ച വാശിയേറിയ അഖിലേന്ത്യാ കബഡി മത്സരത്തിൽ ബ്ലാക്ക് ആൻറ് വൈറ്റ് കല്ലൂരാവി- ജേതാക്കൾ. ഇരുപത്തൊന്നിനെതിരെ മുപ്പതുപോയിൻറുകൾക്കാണ് കല്ലൂരാവിയിലെ മറ്റൊരു കരുത്തുറ്റ ടീമായ ടൗൺ ടീം കല്ലൂരാവിയെ തോൽപ്പിച്ചത്. ദേശീയ,അന്തർദേശീയ താരങ്ങൾക്ക് പുറമെ യു.എ.യിൽ നിന്നുള്ള താരങ്ങളും കളത്തിലിറങ്ങിയിരുന്നു.
സെമിയിൽ ഉജ്ജാർ മംഗലാപുരെത്ത തോൽപ്പിച്ചാണ് ബ്ലാക്ക് ആൻറ് വൈറ്റ് ഫൈനലിൽ കയറിയത്. ടൗൺ ടീം ദുബൈ റെഡ്സ്റ്റാറിനെയും. ടൂർണമെൻറ് െഎ.എസ്.സി പ്രസിഡൻറ് തോമസ്ജോൺ ഉത്ഘാടനം ചെയ്തു. ശക്തി തീയറ്റേഴ്സ് പ്രസിഡൻറ് വി.പി കൃഷ്ണകുമാർ അധ്യക്ഷനായി. രാജൻ കാഞ്ഞങ്ങാട്, പത്മനാഭൻ, മനോജ്, ഫ്രഡി , സഫറുള്ള പാലപ്പെട്ടി. നൗഷാദ് യൂസുഫ് റഫീഖ്അലി കൊല്ലീയത്ത്, അജിത്, ജയേഷ്നിലമ്പുർ, റഫീഖ്സഖറിയ, അനീബ് തുടങ്ങിവർ സന്നിഹിതരായിരുന്നു...മികച്ചആൾറൗണ്ടർ ആയി ശരത്ത് (ബ്ലാക്ക്ആൻറ് വൈറ്റ്കല്ലുരാവി )മികച്ച റൈഡർ , റഹീം (ടൗൺ ടീം ,കല്ലുരാവി) മികച്ചക്യാച്ചർ : അഷ്റഫ് (ബ്ലാക്ക്ആൻറ് വൈറ്റ്കല്ലുരാവി) എന്നിവരെതെരെഞ്ഞെടുത്തു.
