കലയുടെയും സൗഹൃദത്തിെൻറയും പ്രകാശം പരത്തി സോഷ്യൽ ഫോറത്തിെൻറ ഖമറൊളി
text_fieldsഅബൂദബി: സോഷ്യൽഫോറം അബൂദബിയുടെ ഈദ്ആഘോഷം ഖമറൊളി അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ നടന്നു. അറേബ്യൻ സ്റ്റാറിെൻറ ഗാനമേള, അൻസാർ വെഞ്ഞാറൻമൂട് ടീമിെൻറ മിമിക്സ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. പൊതു സമ്മേളനത്തിൽ വ്യവസായിയും കലാസ്നേഹിയുമായ ഒയാസിസ്ഷാജഹാൻ, സംഗീത സംവിധായികയും ഗായികയുമായ മുക്കം സാജിദ, ടെലിഫിലിം സംവിധായകൻ നസീം മുഹമ്മദ്, പുതുതലമുറ ഗായകരായ ഹംദനൗഷാദ്, മീനാക്ഷിജയകുമാർ, നൂറനിജ്ഉം നിയാസ്, കാവ്യാ നാരായണൻ എന്നിവരെ ആദരിച്ചു. സോഷ്യൽ ഫോറം പ്രസിഡൻറ് അനൂപ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. റഫീഖ് കയനയിൽ, ടി.കെ. മനോജ്, നാസർകാഞ്ഞങ്ങാട്, പള്ളിക്കൽ ഷുജാഹി, എൻ. പി.മുഹമ്മദലി, ഷൈല സമദ്, ചന്ദ്രസേനൻ പിള്ള, ഇ.പി.നിസാറുദീൻ, മൊയ്ദീൻ അബ്ദുൽ അസിസ് എന്നിവർ സംസാരിച്ചു. സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ സ്വാഗതവും കോർഡിനേറ്റർ അനീഷ് ഭാസി നന്ദിയും പറഞ്ഞു.
