അഖിലേന്ത്യ കബഡി: കല്ലൂരാവി ടൗൺ ടീം ജേതാക്കൾ
text_fieldsഅബൂദബി: കളിക്കാരുടെ മികവും കാണികളുടെ ആവേശവും കൊണ്ട് ശ്രദ്ധേയമായ അഖിലേന്ത്യാ കബഡി ടൂർണമെൻറിൽ കല്ലൂരാവി ടൗൺ ടീമിന് ഉജ്ജ്വല വിജയം.
ബ്രദേഴ്സ് കന്തൽ റണ്ണേഴ്സ് അപ്പ് ആയപ്പോൾ ബ്ലാക്ക് ആൻറ് വൈറ്റ് കല്ലൂരാവി മൂന്നും മംഗലാപുരം ഉജാർ ഫ്രണ്ട്സ് നാലും സ്ഥാനങ്ങൾ നേടി. ‘നമ്മുടെ കല്ലൂരാവി’ കൂട്ടായ്മയുമായി ചേർന്ന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ സംഘടിപ്പിച്ച മത്സരത്തിൽ കേരളം, - കണ്ണാടക,- തമിഴ്നാട് സംസ്ഥാനങ്ങളിലെ ദേശീയ താരങ്ങൾ ഉൾക്കൊള്ളുന്ന 16 പ്രമുഖ ടീമുകളാണ് പങ്കെടുത്തത്. വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച്ച പുലർച്ചെ വരെ നീണ്ട മത്സരം കാണാൻ ആയിരങ്ങളാണ് വന്നെത്തിയത്.
ജേതാക്കൾക്ക് അബൂദബി യൂണിവേഴ്സൽ ഹോസ്പിറ്റൽ എം.ഡി ഡോ. ഷെബീർ നെല്ലിക്കോട്, സെയ്ഫ് ലൈൻ ഇലകട്രിക്കൽസ് എം.ഡി അബുബക്കർ കുറ്റിക്കോൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
െഎ.െഎ.സി ജന. സെക്രട്ടറി ഉസ്മാൻ കരപ്പാത്ത് അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റർ, അബൂദബി കെ.എം.സി.സി ഭാരവാഹികളായ ടി. കെ അബ്ദുൽ സലാം, വി.കെ. ശാഫി, ജാഫർ തങ്ങൾ, എം.എം നാസർ, അഷറഫ് പൊന്നാനി, കെ.എച്ച് ശംസുദ്ദീൻ ഉൾപ്പെടെ തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു.
