കോഴിക്കോട് ഫ്രൻഡ്സ് ഒാണാഘോഷവും അവാർഡ് വിതരണവും
text_fieldsദുബൈ: യു.എ.ഇയിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോട് ഫ്രൻഡ്സ ്’ ഒാണാഘോഷവും അവാർഡ് വിതരണവും കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ ബേപ്പൂ ര്‍ എം.എല്‍.എ എന്‍. പി മൊയ്തീെൻറ സ്മരണക്കായി ഏർപ്പെടുത്തിയ മാധ്യമ അവാര്‍ഡ് ജയ്ഹിന്ദ് ടി.വി മിഡില്‍ ഈസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എല്‍വിസ് ചുമ്മാറിന് സമ്മാനിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നസീര്‍ വാടാനപ്പള്ളി, എ.കെ. അബ്ദുല്റഹ്മാന്, ഇസ്മയില്‍ ഹംസ, ദേവിക സൂര്യപ്രകാശ് എന്നിവർക്കും പുരസ്കാരം നൽകി. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദീഖ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാർ, ഫൈസല്‍ കണ്ണോത്ത്, ജാക്കി റഹ്മാന്, മൊയ്തീന് കുറുമത്ത് എന്നിവർ സംബന്ധിച്ചു. ഇക്ബാല്‍ ചെക്യാട് സ്വാഗതവും യു.എസ്. ജിജു നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
