Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഫിലിം ഇവൻറ്​’ യു.എ.ഇ പ്രവർത്തനോദ്​ഘാടനം

text_fields
bookmark_border
‘ഫിലിം ഇവൻറ്​’ യു.എ.ഇ പ്രവർത്തനോദ്​ഘാടനം
cancel

അബൂദബി: അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ കൂട്ടായ്മ ‘ഫിലിം ഇവൻറ്​’ യു.എ.ഇയുടെ ഈ വർഷത്തെ പ്രവർത്തനോദ്​ഘാടനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. അബൂദബി മലയാളി സമാജത്തിലാണ് പരിപാടി നടന്നത്. സമാജം പ്രസിഡൻറ്​ വക്കം ജയലാൽ ഉദ്​ഘാടനം ചെയ്തു. ഫിലിം ഇവൻറ്​ പ്രസിഡൻറ്​ എം.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു.

കേരള സോഷ്യൽ സ​​െൻറർ ജനറൽ സെക്രട്ടറി മനോജ് മുഖ്യ പ്രഭാഷണം നടത്തി. ടി.എ. നാസർ, ഇടവ സൈഫ്, അഡ്വ. ആയിഷ സക്കീർ, മാഹീൻ, ഹനീഫ് കുമരനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു. കലാ സാംസ്കാരികരംഗത്തെ സംഭാവനകൾക്ക്​ വക്കം ജയലാൽ, ബിന്നി ടോമി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫിലിം ഇവൻറ് ജനറൽ സെക്രട്ടറി ബിജു കിഴക്കനേല സ്വാഗതവും ട്രഷറർ ഉമ്മർ നാലകത്തു നന്ദിയും പറഞ്ഞു. നൃത്തം, ഗാനമേള, കോമഡി സ്കിറ്റ് തുടങ്ങിയ പരിപാടികളും അരങ്ങേറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - events-uae-gulf news
Next Story