മലയാളം മിഷൻ ഫുജൈറ പ്രവേശനോത്സവം
text_fieldsഫുജൈറ:കേരള സർക്കാർ സാംസ്കാരിക വകുപ്പ് നേതൃത്വം നൽകുന്ന മലയാളം മിഷെൻറ ഫുജൈറ മേഖലാ പ്രവർത്തനത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറയിൽ പ്രവേശനോത്സവം നടത്തി. സഞ്ജീവ് േമനോെൻറ അധ്യക്ഷതയിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. മിഷൻ യു.എ.ഇ തല കോഡിനേറ്റർ കെ.എൽ. ഗോപി, ഇന്ത്യൻ സോഷ്യൽ ക്ലബ് സെക്രട്ടറി നാസറുദ്ദീൻ, കൽബ ഇന്ത്യൻ സോഷ്യൽ^കൾച്ചറൽ ക്ലബ് സെക്രട്ടറി കെ.സി. അബൂബക്കർ, േഖാർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് മുരളീധരൻ, ഫുജൈറ കൈരളി കമ്മിറ്റി സെക്രട്ടറി സുഭാഷ്, ഷാജി കാസ്മി എന്നിവർ സംസാരിച്ചു.
മേഖലാ കോഡിനേറ്റർ സൈമൺ സാമുവേൽ സ്വാഗതവും അനീഷ് ആയാടത്തിൽ നന്ദിയും പറഞ്ഞു. നൂറ്റമ്പതിലേറെ കുട്ടികളാണ് രജിസ്റ്റർ ചെയ്തത്. കുട്ടികളുടെ കവിതാലാപനവും മറ്റു പരിപാടികളും പരിപാടിക്ക് വർണം പകർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
