Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ശ്രീപാദനടനം’ അരങ്ങേറി...

‘ശ്രീപാദനടനം’ അരങ്ങേറി  

text_fields
bookmark_border
‘ശ്രീപാദനടനം’ അരങ്ങേറി  
cancel

ഉമ്മുല്‍ഖുവൈന്‍: ചിലങ്ക നൃത്ത സംഗീത വിദ്യാലയത്തി​​​െൻറ ‘ശ്രീപാദനടനം’ അരങ്ങേറ്റം ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍  നടന്നു.
 ശ്രീപാദനടനത്തി​​​െൻറ രണ്ടാമത്തെ അരങ്ങേറ്റമാണിത്. മൂന്ന്​ കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ ഇപ്പോൾ 60 വിദ്യാര്‍ഥികള്‍ നൃത്തകല പരിശീലിക്കുന്നുണ്ട്. 
17 വിദ്യാര്‍ഥികളാണ് ഈ വര്‍ഷത്തെ അരങ്ങേറ്റത്തില്‍ പങ്കെടുത്തത്. നര്‍ത്തകനും നടനുമായ വിനീത്  ഉദ്​ഘാടനം ചെയ്തു. 
വിനീതി​​​െൻറ നൃത്തവിരുന്നും പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍, ഉണ്ണിമായ തുടങ്ങിയവര്‍ നയിച്ച ഗാനമേളയും പരിപാടിക്ക് മാറ്റ് കൂട്ടി.  ജനപങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.

അസോസിയേഷന്‍ പ്രസിഡൻറ്​ നിക്സണ്‍ ബേബി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വഹാബ് പൊയക്കര, ജോ.ജനറല്‍ സെക്രട്ടറി സജാദ് നാട്ടിക തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഷനൂജ് നമ്പ്യാര്‍ സ്വാഗതവും കലാമന്ദിരം സവിതാ ഷനൂജ് നന്ദിയും പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-uae-gulf news
Next Story