Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്താരാഷ്ട്ര സഹിഷ്ണുത ദിനാചരണം സംഘടിപ്പിച്ചു
text_fieldsbookmark_border
അബൂദബി: ഇന്ത്യൻ എംബസി, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗ്രൂപ്പ് (െഎ.ബി.പി.ജി) എന്നിവയുമായി സഹകരിച്ച് യു.എ.ഇ സഹിഷ്ണുത മന്ത്രാലയം അന്താരാഷ്ട്ര സഹിഷ്ണുത ദിനാചരണം നടത്തി. അബൂദബി ഉമ്മ് അൽ ഇമാറാത്ത് പാർക്കിൽ നടന്ന പരിപാടി സഹിഷ്ണുത കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
പ്രബലവും സഹവർത്തിത്വവുമുള്ള സമൂഹത്തിന് സഹിഷ്ണുതയുടെ പ്രാധാന്യം യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് തിരിച്ചറിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, െഎ.ബി.പി.ജി ചെയർമാൻ ബി.ആർ. ഷെട്ടി തുടങ്ങിയവരും പെങ്കടുത്തു. കരകൗശല വസ്തുക്കളുടെയും ആഭരണങ്ങളുടെയും പ്രദർശനം, സംഗീത പരിപാടി, കലാപരിപാടി തുടങ്ങിയവയുമുണ്ടായിരുന്നു.
Next Story
