അൽെഎൻ െഎ.എസ്.സി കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsഅൽെഎൻ: അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ (െഎ.എസ്.സി) കേരളപ്പിറവി ദിനം ‘കേരളോത്സവം 2017’ ആഘോഷിച്ചു. വിവിധ നൃത്തങ്ങൾ, തെയ്യം, തിറ, കരിങ്കാളി തുടങ്ങിയ കലാരൂപങ്ങളുടെ എഴുന്നള്ളത്തും കവിതാശിൽപങ്ങൾ, നാടൻപാട്ടുകൾ തുടങ്ങിയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്കാരവും അവതരിപ്പിച്ചു.
കേരള സാഹിത്യ നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗവും ജനനയന തൃശൂർ സാംസ്കാരിക വേദിയുടെ ഡയറക്ടറുമായ അഡ്വ. പ്രേം പ്രസാദും ബ്രീസും ചേർന്നാണ് കേരളോത്സവം സംവിധാനം ചെയ്തത്. കേരളപ്പിറവിയോടനുബന്ധിച്ച് നടന്ന പൊതുപരിപാടി പ്രേം പ്രസാദ് ഉദ്ഘാടനം ചെയ്തു. െഎ.എസ്.സി പ്രസിഡൻറ് ശശി സ്റ്റീഫൻ, കലാവിഭാഗം സെക്രട്ടറി സാജിദ് കൊടിഞ്ഞി, അസിസ്റ്റൻറ് സെക്രട്ടറി സൈഫുദ്ദീൻ, വനിതാ വിഭാഗം അധ്യക്ഷ ലളിത രാമചന്ദ്രൻ, ജിമ്മി, രാമചന്ദ്രൻ പേരാമ്പ്ര തുടങ്ങിയവർ സംസാരിച്ചു. െഎ.എസ്.സിയുടെ 100ഒാളം കലാകാരന്മാർ ചേർന്നാണ് പരിപാടികൾ അവതരിപ്പിച്ചത്.
