സെൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി കൊയ്ത്തുത്സവം നടത്തി
text_fields
അബൂദബി: സെൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയുടെ കൊയ്ത്തുത്സവം ‘ഹാർവെസ്റ്റ് ഫെസ്റ്റ്^2017’ മുസഫ മാർത്തോമ്മ ദേവാലയ അങ്കണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി സെൻറ്പോൾസ് കാത്തലിക് ചർച്ച് വികാരി ഫാ. ബിജു പയ്യമ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
സെൻറ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജോസഫ് വാഴയിൽ അധ്യക്ഷത വഹിച്ചു.
മാർത്തോമ്മാ ഇടവക വികാരി ബാബു കുളത്താക്കൽ, സഹ വികാരി സി.പി. ബിജു, ഫാ. ജോസഫ് സ്കറിയ, സി.എസ്.െഎ വികാരി ഫാ. സോജി കെ. വർഗീസ്, ജനറൽ കൺവീനർ റെജി മാത്യു, ഇടവക സെക്രട്ടറി ബേസിൽ വർഗീസ്, വൈസ് പ്രസിഡൻറ് കെ.വി. സൈജി, ട്രസ്റ്റി ബിജു ചെറിയാൻ, ഫിനാൻസ് കൺവീനർ രാജു തോമസ് എന്നിവർ ആശംസ അർപ്പിച്ചു. കൊട്ടും കുരവയും ആർപ്പുവിളികളുമായി സംഗീത^നൃത്ത സന്ധ്യ, നാടൻ ഭക്ഷണ വിഭവങ്ങൾ, തട്ടുകടകൾ, ഗെയിം സോൺ, അമേരിക്കൻ ലേലം എന്നിവ കൊയ്ത്തുത്സവത്തിെൻറ പ്രത്യേകതകളായിരുന്നു.
