രക്തദാനം: സംഘടനകള്‍ക്ക് ആരോഗ്യമന്ത്രാലയത്തിെൻറ ആദരം
text_fieldsറാസല്‍ഖൈമ: രക്തദാനത്തിന്‍െറ മഹത്വം വിളംബരം ചെയ്ത് ആരോഗ്യ മന്ത്രാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ നടന്ന ചടങ്ങ് സഖര്‍ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് റാഷിദ് ബാനി റുഷൈദ് ഉദ്ഘാടനം ചെയ്തു. ഈ രംഗത്ത് റാസല്‍ഖൈമയിലെ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. രക്തദാനത്തിന് യുവതി-യുവാക്കള്‍ ഇനിയും മുന്നോട്ടുവരണമെന്നും മുഹമ്മദ് റാഷിദ് ആവശ്യപ്പെട്ടു. റാക് ചേംബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റാക് പൊലീസ്, ഇത്തിസലാത്ത്, കാരിഫോര്‍, റാക് ലയണ്‍സ് സ്പോര്‍ട്സ് ക്ളബ്, ബ്ളഡ് ഡൊണേഴ്സ് കേരള, റാക് മുനിസിപ്പാലിറ്റി, ബാങ്ക് ഓഫ് ബറോഡ, അല്‍ ഹംറ, ഐസ്ലാന്റ്, സഖര്‍ ഹോസ്പിറ്റല്‍ തുടങ്ങിയവക്ക് മന്ത്രാലയത്തിന്‍െറ പ്രശസ്തി ഫലകവും സാക്ഷ്യപത്രവും വിതരണം ചെയ്തു. ഡോ. സഫിയ ജാസിം അല്‍ ശംസി, ഫാത്തിമ അലി അല്‍ ജാസിം തുടങ്ങിയവര്‍ പങ്കെടുത്തു.
