Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാൺ ജ്വല്ലേഴ്​സ്​​ അജ്മാനിലും റാസൽഖൈമയിലും പുതിയ ഷോറൂം തുറന്നു

text_fields
bookmark_border
കല്യാൺ ജ്വല്ലേഴ്​സ്​​ അജ്മാനിലും റാസൽഖൈമയിലും പുതിയ ഷോറൂം തുറന്നു
cancel

ദുബൈ:  പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്​സ്​​  അജ്മാനിലും റാസൽഖൈമയിലും പുതിയ രണ്ട് ഷോറൂമുകൾ തുറന്നു.  ബ്രാൻഡ് അംബാസിഡർമാരും പ്രമുഖ സിനിമാതാരങ്ങളുമായ പ്രഭു ഗണേശൻ, മഞ്ജു വാര്യർ എന്നിവരും കല്യാൺ ജൂവലേഴ്സ്​ ചെയർമാനും എം.ഡിയുമായ ടി.എസ്​. കല്യാണരാമൻ, എക്സിക്യൂട്ടീവ് ഡയറക്​ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ എന്നിവർ ചേർന്നാണ് ഷോറൂമുകൾ ഉദ്ഘാടനം ചെയ്തത്. 
സിനിമാതാരങ്ങളെ ഒരുനോക്ക് കാണാനായി ജനം തിങ്ങിക്കൂടിയിരുന്നു. മുഷ്റിഫിലെ നെസ്​റ്റോ ഹൈപ്പർമാർക്കറ്റിലാണ് അജ്മാനിലെ ഷോറൂം. റാക് മാളിലാണ് റാസൽഖൈമയിലെ ഷോറൂം പ്രവർത്തിക്കുന്നത്. ഇതോടെ കല്യാൺ ജ്വല്ലേഴ്​സിന്​ യു.എ.ഇയിൽ 14 ഷോറൂമുകളായി.

ഉദ്ഘാടനത്തിനുശേഷം താരങ്ങൾ കല്യാണി​​​െൻറ  പ്രത്യേക ആഭരണശേഖരം കണ്ടു. സിയ ഇൻഫിനിറ്റ് സ്​പാർക്കിൾസ്​, ഡാൻസിംഗ് ആഭരണങ്ങളുടെ േശ്രണിയായ ഗ്ലോ, അറബി വിവാഹശേഖരമായ അമീര, പ്രത്യേക അവസരങ്ങൾക്കുവേണ്ടിയുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂർവ്വ, കൈകൾ കൊണ്ട് നിർമ്മിച്ച ആൻറിക് ജൂവലറിയായ മുദ്ര, അമൂല്യ കല്ലകൾ പതിച്ച രംഗ്, യഥാർത്ഥ  പാരമ്പര്യ ആഭരണങ്ങളായ നിമാഹ്, അൺകട്ട് ഡയമണ്ടുകളാൽ നിർമ്മിച്ച അനോഖി, എല്ലാ അവസരങ്ങളിലും ഉപയോഗിക്കാവുന്ന ലയ എന്നിവയുൾപ്പെടുന്ന സ്വർണ്ണ, ഡയമണ്ട്, സ്റ്റഡഡ് ആഭരണങ്ങളുടെ േശ്രണി ഷോറൂമിൽ ഒരുക്കിയിരുന്നു.
ഉദ്ഘാടന ആഘോഷങ്ങളുടെ ഭാഗമായി ഉപയോകതാക്കൾക്ക് വിവിധ  ആനുകൂല്യങ്ങളും കല്യാൺ ജൂവലേഴ്സ്​ ഒരുക്കിയിട്ടുണ്ട്. 1000  ദിർഹത്തിന് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരു സ്വർണനാണയവും അത്രയും തുകക്ക്​ വജ്ര ആഭരണങ്ങൾ വാങ്ങുമ്പോൾ മൂന്ന് സ്വർണ നാണയങ്ങളുമാണ് സൗജന്യമായി നല്കുന്നത്. ഈ ഓഫർ ജൂലൈ 27 വരെയുണ്ടാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events uae gulf news
Next Story