Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡേവിസ് തെക്കേക്കര, മനാഫ്  എന്നിവരെ അനുസ്മരിച്ചു

text_fields
bookmark_border
ഡേവിസ് തെക്കേക്കര, മനാഫ്  എന്നിവരെ അനുസ്മരിച്ചു
cancel
camera_alt?????? ?????????? , ????? ????????? ?????????? ???????????? ?????? ??????????????? ??????????? ??? ???????? ??????????????.

ഷാര്‍ജ : പ്രവാസലോകത്തെ സാമൂഹിക സാംസ്കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന,  ഡേവിസ് തെക്കേക്കര , മനാഫ് ചാവക്കാട് എന്നിവരുടെ അകാല വിയോഗത്തില്‍ ദേശാഭിമാനി ഫോറം യു.എ.ഇ അനുശോചനയോഗം സംഘടിപ്പിച്ചു. മാതൃകാപരമായ സാമൂഹിക പ്രവര്‍ത്തകരായിരുന്നു ഇരുവരും നടത്തിയിരുന്നതെന്ന്​  അനുശോചനയോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. 

ജന്മദേശത്തു നിന്നും ഇവിടെയെത്തി, തൊഴിലിനിടയിലും മാതൃരാജ്യത്തിന്‍റെ മിടിപ്പുകളെ  സഹജീവികളുമായി പങ്കു വെക്കാനും ഈടുറ്റ ബന്ധം എല്ലാവരുമായി നിലനിര്‍ത്താനും ഇവര്‍ക്ക് സാധിച്ചതാണ് ഇവരെ മറ്റുള്ളവരില്‍ വ്യത്യസ്തമാക്കുന്നത്.ദേശാഭിമാനി ഫോറം കണ്‍വീനര്‍ കെ. എല്‍ ഗോപി, എഴുത്തുകാരി ഹണി ഭാസ്​കരൻ, കവി പ്രദീപ് കുറ്റിയാട്ടൂർ,  സാമൂഹ്യപ്രവര്‍ത്തകന്‍ സയ്യിദ് അഭി, സ്റ്റഡി പോൾ, സുവീഷ് എന്നിവർ സംസാരിച്ചു. അനീഷ് മണ്ണാർക്കാട് അധ്യക്ഷനായ ചടങ്ങിൽ പ്രദീപ് തോപ്പിൽ അനുശോചനം പ്രമേയം അവതരിപ്പിച്ചു. അൻവർ ഷാഹി സ്വാഗതം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-uae-gulf news
Next Story