സ്ത്രീ ശക്തി വിളിച്ചോതി ചേതന വനിതാ വേദി ‘മാതൃകം’
text_fieldsറാസല്‍ഖൈമ: റാക് ചേതന വനിതാ വേദി ‘മാതൃകം’ എന്ന പേരില്‍ റാസല്‍ഖൈമയില്‍ വനിതാ ദിനം ആഘോഷിച്ചു. ഇന്ത്യന്‍ പബ്ളിക് ഹൈസ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്ന ‘മാതൃകം’ വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേതന വനിതാ വേദി കണ്‍വീനര്‍ ആശാ സുജേഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് മുഖ്യാതിഥിയായി. റാക് ചേതനയുടെ 2017ലെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവ് ബീനാ മാത്തുക്കുട്ടിക്ക് 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന അവാര്‍ഡ് വീണാ ജോര്‍ജ് സമ്മാനിച്ചു. കൈരളി യു.എ.ഇ കോ-ഓര്‍ഡിനേര്‍ കൊച്ചു കൃഷ്ണന്, റാക് കോ-ഓര്‍ഡിനേറ്റര്‍ മോഹനന് പിള്ള, ചേതന സെക്രട്ടറി പ്രശാന്ത്, കേരള സമാജം വനിതാ കണ്‍വീനര്‍ മിനി തുടങ്ങിയവര്‍ സംസാരിച്ചു. അനുപമ വി. പിള്ളൈ, ദീപാ സുരേന്ദ്രന്, രജി പുരുഷോത്തമന്, പവിത്ര തുടങ്ങിയവരെ വേദിയില്‍ ആദരിച്ചു. ബബിതാ നൂര്‍ സ്വാഗതവും ഷൈജ ജൂഡ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
