Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രൻറ്​സ്​ കലാസാഹിത്യ വേദി ‘പാട്ടുത്സവം’ നടത്തി  

text_fields
bookmark_border
ഫ്രൻറ്​സ്​ കലാസാഹിത്യ വേദി ‘പാട്ടുത്സവം’ നടത്തി  
cancel
camera_alt?????????? ?????????? ???? ??? ???? ??????? ????????????? ?????? ??????? ???????? ??????????.

മനാമ: ഫ്രൻറ്​സ്​ കലാസാഹിത്യ വേദി റിഫ ഏരിയ ‘പാട്ടുത്സവം’ സംഘടിപ്പിച്ചു. റിഫ ദിശ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കലാകാരന്മാരുടെയും കലാസ്വാദകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കവയത്രി സ്വപ്ന വിനോദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിഭാഗീയതകൾ അകറ്റി ഐക്യവും സാഹോദര്യവും വളര്‍ത്താനും പ്രവാസത്തി​​െൻറ പരിമിതികളിൽ അവസരം നഷ്​ടപ്പെട്ട കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നൽകാനും ഇത്തരം പരിപാടികള്‍ക്ക്  സാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മാപ്പിളപ്പാട്ട്, ലളിത ഗാനങ്ങള്‍, കവിതകള്‍, നാടന്‍ പാട്ട് , മോണോ ആക്ട് എന്നിവ നടന്നു.

മുനീര്‍, ശ്യാം, മുഹമ്മദ് നജാഹ്, അഞ്ജന ദിലീപ്, റഹീം നന്തി, അന്‍വര്‍, ഷിബു, ദിലീപ്, ശഫാസ്, ആരിഫ് കണ്ണൂര്‍, എം.വി.ഫൈസൽ, ഹബീബ്​ റഹ്മാന്‍, ഫാരിസ് മജീദ്, അബ്​ദുൽ ഗഫൂർ, പി.എം. അശ്റഫ്, റസിയ പരീത്, ശൈമില നൗഫൽ, സഹ്റ, ഹിബ, ഫാത്തിമ എന്നിവർ ഗാനം ആലപിച്ചു. രാജന്‍ കടമ്മനിട്ട, പി.എം ബശീര്‍, ആൻ മേരി എന്നിവര്‍ കവിതകളും, കൃഷ്ണന്‍ കുട്ടി, ആസിഫ്, സുകുമാരന്‍ എന്നിവര്‍ നാടന്‍ പാട്ടുകളും ലക്ഷ്മി മോണോ ആക്​ടും അവതരിപ്പിച്ചു. പി.എം.അശ്റഫ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ അബ്​ദുല്‍ ഹഖ് സ്വാഗതവും ശാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. മുനീർ, അന്‍വർ സാജിദ്, എന്‍.ഷൗക്കത്തലി, കെ.അബ്​ദുല്‍ അസീസ്, അബ്​ദുറഹീം, അബ്​ദുൽ ജലീൽ, ബുഷ്റ അശ്റഫ്, ശൈമില നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - events-bahrain-gulf news
Next Story